ഒറ്റ ഇടിവെട്ടില്‍ വിരിഞ്ഞ കൂണ്‍ ആണ് ഞാന്‍
അള്ളിപ്പിടിക്കാന്‍ വേരില്ല
പടരാനും പടര്‍ന്നു കയറാനും കൈക്കരുത്തുമില്ല
വെളുത്ത ലോല മേനിക്കുള്ളില്‍
ഒതുക്കി വെച്ചിട്ടില്ല
ഒരു അസ്ഥിയുടെ രഹസ്യവും
നാളെ ഞാന്‍ വീണു പോകും എന്ന് അറിഞ്ഞിട്ടും
ആയിരം ഇതളായ്
കിനാവിന്റെ വെളുപ്പില്‍
വെറുതെ വിരിയുകയാണ്ഞാന്‍....