അര്‍ജന്റീന സോക്കറിന്‍ അക്ഷയ ഖനി ആയിരിക്കാം ....
കാല്പ്പന്തിന്‍ ലകഷ്യ വേഗം കൊണ്ട്
ഗോളുകളുടെ മാരി തീര്‍ക്കാന്‍ മെസ്സിക്കാവും
കരുത്തു കൊണ്ട് എതിരാളിയുടെ കാലുകളെ സ്ഥബ്ധമാക്കാന്‍
മസ്ക്കരനോക്ക് ആവും
കൌമാര വിസ്മയത്തിന്‍ ചടുല താളമാകാന്‍ അഗ്യൂരക്ക് ആവും
ശൂന്യതയില്‍ നിന്ന് പറന്നു വീഴാന്‍ ഹിഗ്വയിനു ആകും
നിമിഷ വേഗം കൊണ്ട് അസ്ത്രമെയ്യാന്‍ ട്ടെവെസ്സിനു ആകും
ദൌര്ഭാഗ്യങ്ങളെ പ്രതിഭ കൊണ്ട് തിരുത്താന്‍ പലെര്‍മ്മോക്ക് ആകും
ഇനിയും ഒരു ബാല്യം ഉണ്ടെന്നു തെളിയിക്കാന്‍ വെറൊണിനു കഴിയും
സൊപ്നങ്ങളെ പുനരവതരിപ്പിക്കാന്‍
ഒട്ടേഗക്ക് പോലും ആവും
പക്ഷെ
ഒരു പാദ ചലനം കൊണ്ട്
എതിര്‍ മുഖ പോരാളികളെ മുഴുവന്‍ ചിതറിക്കാന്‍,
ഒരു കൈ മുദ്ര കൊണ്ട്
അനുയാത്രികാന് വഴിയൊരുക്കാന്‍,
ഒരു നൃത്ത ചുവടു കൊണ്ട്
ഗാലറികളില്‍ നടന താളം വിരിയിക്കാന്‍,
ഒരു സ്പര്‍ശം കൊണ്ട് ലക്ഷ്യത്തിലേക്കുള്ള വഴി നിര്‍ണ്ണയിക്കാന്‍,
മുന്നിലും ,പിന്നിലും,
ചുറ്റിലും
ആയിരം കണ്ണുമായ്
മൈതാന ദൂരങ്ങളെ ഓരോ അണുവിലും അളന്നു മുറിക്കാന്‍
രിക്വല്മിക്ക് അല്ലാതെ ആര്‍ക്കു കഴിയും ?
പക്ഷെ ഇന്ന് ...
അഭിമാനം മുറിവേറ്റ മൌനം കൊണ്ട്
ഗാലറികളും ആരവങ്ങളും ഇല്ലാത്ത
ഏതു തിരശീലക്കു പിന്നില്‍
രിക്വല്മീ.... താങ്കള്‍ തുകല്‍പ്പന്തിനെ മാറോടണച്ചു വിതുമ്പുന്നു
ഹേ പടനായകാ!
ഹരിത ചത്വരങ്ങളില്‍
പുല്‍ക്കൊടിത്തലപ്പുകള്‍ പോലും
നിങ്ങളുടെ പാദ സ്പര്‍ശനം കൊതിച്ച്ച്ചിരിക്കുമ്പോള്‍,
ഭൂഖണ്ഡങ്ങളുടെ ആരവങ്ങള്‍ ഒന്നായ്
രിക്വല്മീ.. രിക്വല്മീ.... എന്ന ഹുങ്കാരമുയര്ത്ത്തുമ്പോള്‍
ഇരു പാദങ്ങളില്‍ കൊടുംങ്കാറ്റുകളെ
എത്ര കാലം ഒളിപ്പിക്കാനാവും നിങ്ങള്‍ക്ക്...