{പോരാളിയുടെ ദിനസരിക്കുറിപ്പുകള്‍ ഭാഗം 2}
പുലരുവാന്‍ ഇനി എത്ര ഉണ്ടാവോ?
രാവതിര് കീറി പാല്‍ക്കടല്‍
പുലരുവാന്‍ ഇനി എത്ര ഉണ്ടാവോ?
രാവതിര് കീറി പാല്‍ക്കടല്‍
ഉറവ പോട്ടാനിനി എത്ര നേരമാവോ?
എന്നാലും ഈ ഇരുളില്‍
നിന്നെ തനിച്ചാക്കി
യാത്രയാവുന്നു ഞാന്‍ ...
കുടില തന്ത്രങ്ങള്‍ ഇരുണ്ട കെണിയൊരുക്കും
കറുത്ത പാതകളില്‍ നീ ഇനി ഇരുന്നു കേഴുമോ?
ഭയം മുറ്റും കണ്‍കളാല്‍
അന്ധമാം ആകാശം നോക്കി
നീ നിശ്ചലം നില്‍ക്കുമോ?
വിഹ്വലതകള്‍ വിങ്ങുമീ
ഇരുള്‍ക്കാട്ടില്‍ നീ തനിച്ച്ചാകുമ്പോഴും
ഇരുളില്‍ നിറയും വെളുത്ത മൌനമാകുന്നു ഞാന്‍
യാത്രയായാലും ബാക്കിയവുകയാണ് ഞാന്‍ നിന്നില്‍
കാണാ വെളിച്ചം...
അളവില്ലാ നിഴല്‍...
കനിവിന്‍ വഴിത്താരകള്‍ നീളെ
ഞാന്‍ മുമ്പില്‍ ഗമിച്ച്ചിടും
നീയറിഞ്ഞാലും ഇല്ലെങ്കിലും ...
എന്നാലുമെന്നാലും പോകാതെ വയ്യ
ഒരു കിനാവ് കൂടി പുലരുമ്പോള്‍
രാവുകള്‍ തോല്‍ക്കുന്നിടം
ഇരുള്‍ മൌനം അശരീരികളാല്‍ മുഴങ്ങും നേരം
ചതിക്കുഴികള്‍ നികരും നേരം
കരിനാഗങ്ങള്‍ ഉള്‍വലിയും നേരം
അടിമ വംശങ്ങള്‍ക്കു മോചനത്തിന്‍ തിട്ടൂരവുമായ്
പുതുവെളിച്ച്ചം പൂട്ടിയ തേരില്‍
മഴവില്‍ തോണി തുഴഞ്ഞു ഞാന്‍ വരും
അത് വരെയും ഈ വഴിവക്കില്‍ നീ ബാക്കി ........