My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Saturday, May 7, 2011

ബ്ലോഗുമീറ്റെന്ന പുലിമടയില്‍...






ബ്ലോഗെന്ന മഹാ സാഗരത്തിന്റെ കരയില്‍ ഡാഷ് പെറുക്കി നടന്ന ഞാന്‍ എന്തോന്ന് കുറിക്കാന്‍ എന്നാലും ..
ബ്ലോഗു മീറ്റെന്നാല്‍ മഹാ വനമാണ് നിന്നെ പുലികള്‍ തൊണ്ട തൊടാതെ വിഴുങ്ങും എന്ന ഉപദേശികളുടെ ഭീഷണികളെ ഫ്രീ കോള്‍ തീര്‍ന്ന ഓഫര്‍  കാലാവധിയുടെ സിമ്മു പോലെ വലിച്ചെറിഞ്ഞു ഇറങ്ങിപ്പുറപ്പെട്ടവന്‍ ഞാന്‍ ..
മറ്റൊരു സോഷ്യല്‍ നെറ്റുവര്ക്കിലെ  സജീവത കൊണ്ട് ബ്ലോഗാര്മാരില്‍ സംഘാടകന്‍ അനില്‍കുമാറിനെ മാത്രം അറിയും  (ആ കൂട്ടത്തിലാ  എഴുത്തും പൊറുതിയും  ഇങ്ങിനെ ഒരു ബ്ലോഗുണ്ട് എന്ന് മാത്രം! തിരിഞ്ഞു നോട്ടം കുറവ് )
അവര്‍ പരിചയപ്പെടുത്തിയ ഇസ്മായീല്‍, അവര്‍ ഏര്‍പ്പാടാക്കിയ ജിഷാദ് എന്ന ബ്ലോഗരുടെ വണ്ടിയില്‍ ......
മുമ്പ് കാണാത്ത കൂട്ടുകാരന്‍ , ഒരു കമന്റിന്റെ ദയവു പോലും ഞാന്‍ ചെയ്ത് കൊടുക്കാതിരുന്നിട്ടും.എന്ത് സ്നേഹം..
എന്ത് കൊണ്ട് ഞാന്‍ ഇത്ര നാളും ഒരു 'സജീവന്‍' ആയില്ല എന്ന് ഇരുത്തിയും കിടത്തിയും ചിന്തിപ്പിക്കേണ്ടത്.
അങ്ങിനെ കരാമയില്‍ സബീല്‍ പാര്‍ക്കിലെത്തി 
വലിച്ചു നീട്ടിയാല്‍ ആര് വായിക്കും എന്ന് കരുതീട്ടാ.. ഹും! അത് കൊണ്ട് ചുരുക്കുന്നു 
മീറ്റിനിടയിലെ സ്വയം പരിചയപ്പെടുത്തുന്നതില്‍ തുടക്കക്കാരന്റെ വിനയവും സഭാകമ്പവും കാണിച്ചു വിനയന്‍ ആയി ഫലിപ്പിക്കുന്നതില്‍ വിജയിച്ചു എന്ന് തോന്നുന്നു.(നാട്ടിലെ ചപ്പടാച്ചി സാഹിത്യ ക്യാമ്പുകളില്‍ ഒക്കെ പങ്കെടുത്താല്‍ എന്റെ വാഗ് വിലാസം സഹികെട്ട് സംഘാടകര്‍ മൈക്ക് പിടിച്ചു വാങ്ങാരാണ്  എപ്പൊഴും..)  
പലരുമായും അടുത്ത് ഇടപഴകാന്‍ കഴിഞ്ഞു .
ങേ .പുലികള്‍ ചിരിച്ചു സഹവാസം കൂടുകയോ.. ?
നിങ്ങള്‍ വിശ്വസിക്കില്ല എനിക്കറിയാം ..
അസൂയക്ക്‌ ഗള്‍ഫു ഗേറ്റ് ഇല്ലല്ലോ?
പക്ഷെ എനിക്ക് അതിന്റെ ഒരു അഹങ്കാരം ഒന്നും ഇല്ലാത്തതിനാല്‍ ഫോട്ടോകള്‍ ഇടുന്നില്ല!
(ഫോട്ടോ ഇടുന്നവര്‍ ഒക്കെ അഹങ്കാരികള്‍ എന്ന് ഞാന്‍ പറഞ്ഞില്ല) 
മീറ്റിനിടയിലെ "കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യം" എന്ന് ദോഷൈക ദൃഷ്ട്ടികള്‍ പറയുമെങ്കിലും ചോദ്യോതരിയില്‍ ഉത്തരം ചാടിപ്പറഞ്ഞു ഒരു സമ്മാനം ഒപ്പിച്ചു..ബ്ലോഗു സ്പോട്ടിലെ എന്റെ ആദ്യ ബ്ലോഗു മീറ്റില്‍ ചെറുതെങ്കിലും ഒന്ന് ഒപ്പിച്ചെടുക്കുന്നത് അത്രവല്യ കാര്യമായി മീറ്റിനു വരാത്ത എന്റെ കൂട്ടുകാര്‍ക്കു  തോന്നൂല്ല..  എനിക്കറിയാം പക്ഷെ എനിക്കത് അങ്ങിനെ അല്ലല്ലോ!.
മൊബൈലില്‍ എടുത്ത ഫോട്ടോകള്‍ ഉപയോഗിച്ച് നാട്ടില്‍ പ്രദര്‍ശനങ്ങള്‍ നടത്തുന്ന എനിക്ക് അറബി നാട്ടിലെ നിയമങ്ങള്‍ എന്തറിയാം..? ഷാര്‍ജയില്‍ വെച്ചു ഞാന്‍ ഒരു ആക്സിടന്ടു ഫോട്ടോ എടുക്കുന്നത് കണ്ടിട്ട്   പോലീസ് മൊബൈല്‍ വാങ്ങി കൊണ്ടു പോയിട്ട് അധികം നാളായില്ല . എനിക്ക് അറബിയും പോലീസിനു മലയാളവും അറിയില്ലാത്തത് കൊണ്ടും ഞാന്‍ ഒരു വിവരദോഷിയായ വിസിറ്റുകാരന്‍  ആയതിനാലും തല്‍ക്കാലം അന്ന് രക്ഷപ്പെട്ടു .അത് മനസ്സിലുണ്ടായിരുന്നതിനാല്‍ കേമറ എടുക്കുമ്പോഴേ ഒരു വിറയലാണ് ഉള്ളില്‍..
ബ്ലോഗ്‌ മീറ്റ് ഒക്കെ ഫോട്ടോ എടുക്കാമോ എന്തോ..?ഈ അറബികളുടെ ഓരോ നിയമങ്ങള്‍..! എന്തായാലും ഇടക്കൊരോന്നു ക്ലിക്കി. അത് പിന്നീട് പോസ്റ്റും! സഹിച്ചാല്‍ എനിക്ക് നന്ന് !!
മീറ്റിനെ കുറിച്ച് വിശദമായി സംഘാടകര്‍ പറയട്ടെ 
സസ്നേഹം...

41 comments:

  1. മീറ്റ്........., നല്ല സന്തോഷം

    ReplyDelete
  2. എനിക്കിത് വരെ ആളിനെ അങ്ങോട്ട്‌ മനസ്സിലായില്ല.

    ReplyDelete
  3. മീറ്റിനെത്തിയ ആദ്യ മുഖങ്ങളില്‍ ഒന്നായിരുന്നു അലിഫിന്റേത്. മീറ്റിന് ഏറ്റവും വിനയം കാണിച്ച വ്യക്തിക്കുള്ള അവാര്‍ഡ് തരപ്പെടുത്താന്‍ പറ്റിയില്ല. ഉണ്ടായിരുന്നെങ്കില്‍ ഒരു സമ്മാനം കൂടെ കിട്ടിയേനെ. സന്തോഷം അലിഫ്. പുതിയ മുഖങ്ങള്‍ക്കും പഴയ മുഖങ്ങള്‍ക്കും മുഷിപ്പുണ്ടാകാത്ത രീതിയില്‍ ഞങ്ങള്‍ക്കിത് കൊണ്ടുപോകാന്‍ സാധിച്ചു എന്ന് അലിഫിന്റെ പോസ്റ്റില്‍നിന്നും മനസ്സിലാക്കാനാകുന്നു. നന്ദി...

    ReplyDelete
  4. ഡാ പുലീ .......കേമം കെങ്കേമം ......

    ReplyDelete
  5. പോലീസ് ആക്സിഡന്റ് ഷാര്‍ജാ മൊവീല്‍! എന്ന് മാത്രം പറഞ്ഞാ മതി! നിന്നെയിനി മറക്കൂല :)

    ReplyDelete
  6. സന്തോഷം ഷബീര്‍ ..
    പോട്ടെ ആളവന്താന്‍ നുമ്മ ഒരു പുതിയ ആളല്ലേ
    ഓര്‍മ്മിക്കാന്‍ എന്ത് ഓര്‍മ്മപ്പെടുത്തും...
    വായിച്ചതിലും കമന്റിയതിലും സന്തോഷം :)

    ReplyDelete
  7. വാഴക്കോടൻ പറഞ്ഞ പോലെ ഷാർജ പോലീസ് എന്ന് പറയുമ്പോ നിന്നെ ഓർമ്മ വരും..പിന്നെ മികച്ച വിനയ കുനിയനുള്ള അവാർഡ് തരുന്നുണ്ട് അടുത്ത് മീറ്റിനു....

    ReplyDelete
  8. ഓ എന്താടോ കുമ്പിടിക്കാരാ ഒരയല്‍വാസിയായിട്ട്‌ മിണ്ടാതിരുന്നത്‌? :)

    ReplyDelete
  9. "അപകട" ഫോട്ടോ വിദഗ്ദനെ യാദൃശ്ചികമായെങ്കിലും മീറ്റിനിടയില്‍ പരിചയെപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം...

    ReplyDelete
  10. ആലിഫേ ... നീയും!
    ഇഷ്ട്മായി.

    ReplyDelete
  11. മീറ്റ് ആശംസകള്‍

    ReplyDelete
  12. അലിഫ്‌.. കാണാനും പരിചയപ്പെടാനും ആയതില്‍ വളരെ സന്തോഷം. ആശംസകള്‍ നേരുന്നു..

    ReplyDelete
  13. നമ്മൾ തമ്മിൽ കണ്ടോ.. ഇനിയും കണാലൊല്ലെ.. അപ്പൊശരി.. പോസ്റ്റ് നന്നയിട്ടൊ..

    ReplyDelete
  14. എന്നാലും അലിഫെ ..ഇപ്പൊ ഓരോന്ന് പഠിച്ചു വരുന്നു അല്ലെ?അലിഫിന്റെ അര്‍ഥം
    അറിയാമോ ? ഇല്ലെങ്കില്‍ ഇനി ദുബൈയിക്ക് വരുമ്പോ
    ആ വഴിക്കിറങ്ങി ട്രാഫിക്‌ സിഗ്നലിന്റെ ഒരു ഫോട്ടോ
    ചുമ്മാ പിടിക്കാന്‍ നിന്നാല്‍ മതി ..പോലീസുകാര്‍
    വെള്ളവും പാലും തിരിച്ചു ഓരോ കളറും പറഞ്ഞ് തരും ...എന്നാലും ചിരിയുടെ

    കൂടെ എല്ലാവര്ക്കും ഒരു സീരിയസ് അറിവ് കൂടി ആണ്
    തന്നത് കേട്ടോ .വിസിറ്റ് ആയതു കൊണ്ടു രക്ഷപ്പെട്ടു ..

    ഞങ്ങളുടെ ഓഫ്സില്‍ ഒരു പയ്യന്‍ ആര്‍മി parade ചെയ്യുമ്പോള്‍ ചായ കൊടുക്കാന്‍ പോയതാ .രസം കണ്ടു പുള്ളി മൊബൈല്‍ ഫോണില്‍ ഒരു പോട്ടോം അങ്ങ് കീച്ചി കുംബിടിയെപ്പോലെ ..ഇപ്പൊ
    ആള് നാട്ടിലാ ...അതാണ്‌ ഗള്‍പ് ....

    എന്നേ മനസ്സിലായോ ?
    വിന്സിന്റ്റ് ചുമ്മാ എന്ന് പറഞ്ഞ് അവിടെ, ഉറുമി സിനിമക്ക് കുടുംബത്തെ വിട്ടു സ്വന്തനപ്പെടുതിയിട്ടു, മീറ്റിനു
    മുങ്ങി വന്നു എന്ന് പറഞ്ഞില്ലേ ...അവന്‍ താന്‍ ഇവന്‍ ..

    ReplyDelete
  15. എല്ലാ സുമനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..
    ഒരു മീറ്റ് കൊണ്ട് സൗഹൃദം ഇത്ര ഇതളായ് വിരിയുമായിരുന്നെങ്കില്‍
    ഞാന്‍ ഏന്തേ ഇത്ര വൈകി?
    ഉവ്വോ ഞാന്‍ വൈകിയോ...?

    ReplyDelete
  16. ഞാനും മറന്നിട്ടില്ല ട്ടാ :)

    ReplyDelete
  17. അങ്ങനെ മീറ്റ് വാർത്തകൾ ചെമ്മാടും കടന്ന് അലിഫിൽ എത്തി നിൽക്കുന്നു.....

    ഫോട്ടോകൾ എന്തേ ആരും നന്നായെടുത്തില്ല ?

    ReplyDelete
  18. ഒരു വിസിറ്റിൽ തന്നെ ഒരു പുലിമടയിലേക്ക് കയറാനായല്ലോ-

    പോലീസ് പൊക്കിയാലെന്താ- ഇന്നലെ താരമായില്ലെ?

    ReplyDelete
  19. aasaan thakarkkunnu....angu kadalum kadalum kadannu

    ReplyDelete
  20. ചുടു വെള്ളത്തില്‍ ചാടിയ പൂച്ച പിന്നെ വെള്ളമെ കണ്ടാല്‍ അറച്ച് നില്കുസന്ന പോലെയാണല്ലോ അലിഫേ നിന്റെ അവസ്ഥ. എന്നാലും കുറച്ചുകൂടെ ഫോട്ടോ ആവാമായിരുന്നു.
    പക്ഷേ ആക്സിഡെന്റ്t ഫോട്ടോ സ്പെഷ്യലിസ്റ്റ് എന്ന പേരില്‍ മീറ്റില്‍ താരമായ വ്യക്തി നീയല്ലേ.
    തിരക്കിനിടയില്‍ കൂടുതല്‍ അടുത്തിടപഴകാന്‍ പറ്റിയില്ല. എന്നാലും നല്ല പോസ്റ്റ്.

    ReplyDelete
  21. "അലിഫ്"

    നല്ല പേര്...
    ആ പേരു പോലെ തന്നെ സ്വഭാവവും നിലനിര്‍ത്താന്‍ ശ്രമിക്കൂ(ഹി..ഹി..)

    ഞാനോടിട്ടാ...

    ReplyDelete
  22. കലക്കീട്ടോ... :)

    ReplyDelete
  23. എനിക്കും കിട്ടി ഒരു സമ്മാനം

    ReplyDelete
  24. മീറ്റിന് ഏറ്റവും ഒടുവിലെത്തിയ ആളെന്ന നിലയിൽ മീറ്റിന്റെ വാലറ്റം തൊടാനുള്ള അവസരം മാത്രമേ എനിക്ക് കിട്ടിയുള്ളു. ആദ്യം വന്നു പോയ പലരേയും കാണാനും പറ്റിയില്ല, ഹാജറുണ്ടായിരുന്ന പലരേയും പരിചയപ്പെടാനുള്ള നേരവുമുണ്ടായില്ല. അബൂദാബിക്ക് തിരിച്ചുപോരുമ്പോൾ സഹയാത്രയ്ക്ക് അവസരം കിട്ടിയതിനാൽ താങ്കളേയും റിയാസിനേയും ജിഷാദിനേയും ശ്രീജിത്തിനേയും കൂടുതൽ പരിചയപ്പെടാനായത് ഒരു ഭാഗ്യമായി. സന്തോഷകരമായ ഒരോർമ്മയായി അത് മനസ്സിലുണ്ട്.

    ReplyDelete
  25. യു എ ഇയില്‍ എത്തിയ ഉടനെ തന്നെ ഒരു മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. നന്നായീട്ടോ..
    ആശംസകള്‍...!!
    http://pularipoov.blogspot.com/

    ReplyDelete
  28. അലിഫ്‌ , ആദ്യമായിട്ടാ ഈ വഴി. ഉഷറായിട്ടോ.
    ആശംസകള്‍.

    ReplyDelete
  29. കുറെ പുതിയ കൂടുകാരെ കാണാനും പഴയ സൌഹൃദങ്ങള്‍ പുതുക്കാനും കഴിഞ്ഞ ഒരു അടിപൊളി മീറ്റ്‌.. സന്തോഷം

    ReplyDelete
  30. ഈ സ്നേഹത്തിനും സൌഹൃദങ്ങള്‍ക്കും..
    നന്ദി ഒരുപാട്..............

    ReplyDelete
  31. അന്ദ്രുക്ക കണ്ട ദുബായ് മീറ്റ്...

    http://shabeerdxb.blogspot.com/2011/05/blog-post.html

    ReplyDelete
  32. നാം തമ്മില്‍ കാണാന്‍ കഴിയാത്ത വേദനയോടെ...
    ആശംസകള്‍....

    ReplyDelete
  33. ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌

    ReplyDelete
  34. അണ്ണാ ,കുവൈറ്റില്‍ ഇന്തമാതിരി എതാവതും ഇറിക്കാ???????

    ReplyDelete

അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..