My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Friday, May 4, 2012

ഈ രക്തത്തില്‍ എനിക്ക് പങ്കില്ല


ആരാണ്  കത്തുന്ന  പന്തങ്ങള്‍ കുത്തിക്കെടുത്തുന്നത്
ആരാണ് നിലവിളികളെ ഇരുട്ടിലേക്ക് വലിച്ചു കൊണ്ടു പോകുന്നത്....?  
ആരിരുളിന്‍ തേര്‍ ചക്രങ്ങളാല്‍ 
വീണ്‌ പോയവന്റെ വിലാപങ്ങളെ 
മണ്ണോടു  ചേര്‍ത്ത് ഞെരിക്കുന്നു
നിലാവിനോടാകരുത് 
കുരുനരികളുടെ പൌരുഷ പ്രഖ്യാപനങ്ങള്‍..
കതിര്‍ കൊയ്ത പാടങ്ങളില്‍ ഉതിര്‍ മണി കൊത്താന്‍ വരും 
വിശന്ന കൂടില്ലാ കിളികളോടാകരുത്  വേട്ടയുടെ ശൌര്യം.... 
നാവരിയപ്പെട്ടവന്റെ ശബ്ദങ്ങളും
ആയുധങ്ങള്‍ വികൃതമാക്കിയ സൂര്യ മുഖങ്ങളും 
തിരിച്ചു വരില്ലെന്ന് വ്യാമോഹിക്കുന്നവരുടെ സ്വര്‍ഗങ്ങളില്‍ 
നിങ്ങളെന്നെ തിരയരുത്...
എന്നെയിനി വാഴ്ത്തായ്ക! 
നിങ്ങളുടെ അധികാര ദൂരങ്ങളിലേക്ക്
എന്റെ വാക്കാല്‍ വഴി വെട്ടാതിരിക്കുക
ഞാനെന്റെ വിശന്ന കിടാങ്ങളുടെ  പട്ടിണിക്കൂരകളില്‍ 
അവരുടെ ജീവന് കാവലിരിക്കും സാക്ഷി മാത്രമാണ് 
വീരമുദ്രാ പതക്കങ്ങള്‍ എനിക്ക് ചേരില്ല 
ഞാന്‍ പിന്‍ നടക്കുകയാണ്...

20 comments:

  1. നിങ്ങളുടെ അധികാര ദൂരങ്ങളിലേക്ക്
    എന്റെ വാക്കാല്‍ വഴി വെട്ടാതിരിക്കുക
    ഞാനെന്റെ വിശന്ന കിടാങ്ങളുടെ പട്ടിണിക്കൂരകളില്‍
    അവരുടെ ജീവന് കാവലിരിക്കും സാക്ഷി മാത്രമാണ്
    വീരമുദ്രാ പതക്കങ്ങള്‍ എനിക്ക് ചേരില്ല
    ഞാന്‍ പിന്‍ നടക്കുകയാണ്.......


    നല്ല ചിന്തകള്‍.....
    ആശംസകള്‍....

    ReplyDelete
  2. നിങ്ങളുടെ അധികാര ദൂരങ്ങളിലേക്ക്
    എന്റെ വാക്കാല്‍ വഴി വെട്ടാതിരിക്കുക
    ഞാനെന്റെ വിശന്ന കിടാങ്ങളുടെ പട്ടിണിക്കൂരകളില്‍
    അവരുടെ ജീവന് കാവലിരിക്കും സാക്ഷി മാത്രമാണ്
    വീരമുദ്രാ പതക്കങ്ങള്‍ എനിക്ക് ചേരില്ല
    ഞാന്‍ പിന്‍ നടക്കുകയാണ്.......


    നല്ല ചിന്തകള്‍.....
    ആശംസകള്‍....

    ReplyDelete
  3. അതെ..പിൻ നടക്കാതെ വയ്യ..പക്ഷെ സമത്വസ്വപ്നങ്ങളുടെ കവചകുണ്ഢലങ്ങൾ എങ്ങിനെ ചീന്തിയെടുക്കും ?

    ReplyDelete
  4. വിശന്ന കൂടില്ലാ കിളികളോടാകരുത് വേട്ടയുടെ ശൌര്യം...നന്നായി

    ReplyDelete
  5. കൊള്ളാം സുഹൃത്തേ, കവിതയെ കീറിമുറിച്ച് വിശകലനം ചെയ്യുവാനൊന്നും അറിയില്ലെങ്കിലും നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന ഈ കവിത നന്നായിരിയ്ക്കുന്നു...ആശംസ്കൾ

    ReplyDelete
  6. ഞാന്‍ പിന്‍ നടക്കുകയാണ്

    നല്ല കവിതയാണു കെട്ടൊ

    ReplyDelete
  7. തിരിച്ചു വരില്ലെന്ന് വ്യാമോഹിക്കുന്നവരുടെ സ്വര്‍ഗങ്ങളില്‍
    നിങ്ങളെന്നെ തിരയരുത്...

    കാത്തിരുന്നോളു..ഒരു നാള്‍ തിരിച്ച് വരും.
    നന്നായിരിക്കുന്നു.

    ReplyDelete
  8. തിരിച്ചു വരില്ലെന്ന് വ്യാമോഹിക്കുന്നവരുടെ സ്വര്‍ഗങ്ങളില്‍
    നിങ്ങളെന്നെ തിരയരുത്...
    എന്നെയിനി വാഴ്ത്തായ്ക!
    നിങ്ങളുടെ അധികാര ദൂരങ്ങളിലേക്ക്
    എന്റെ വാക്കാല്‍ വഴി വെട്ടാതിരിക്കുക
    ഞാനെന്റെ വിശന്ന കിടാങ്ങളുടെ പട്ടിണിക്കൂരകളില്‍
    അവരുടെ ജീവന് കാവലിരിക്കും സാക്ഷി മാത്രമാണ്
    വീരമുദ്രാ പതക്കങ്ങള്‍ എനിക്ക് ചേരില്ല
    ഞാന്‍ പിന്‍ നടക്കുകയാണ്...

    കിടിലൻ പ്രതികരണം,നല്ല കവിത. ആശംസകൾ.

    ReplyDelete
  9. നല്ല വരികള്‍. ആശംസകള്‍. ഇനിയും വരാം.

    ReplyDelete
  10. ക്രൂരമായി കൊല ചെയ്യപ്പെട്ടവന്റെ രക്തത്തില്‍ വീണ കണ്ണീര് എന്റെ ഉറക്കത്തെ വേട്ടയാടുന്നു...
    കവിതകള്‍ തിരിച്ചറിവുകളാവട്ടെ... ആശംസകള്‍...

    ReplyDelete
  11. അതെ കാലം നിലാവിനോടും ,വിശപ്പിനാല്‍ അന്നം തേടുന്ന കിളികളോടും ,അവകാശത്തിനും മാനത്തിനും വേണ്ടി ശബ്ദിക്കുന്ന വരെ നിശബ്ദ മാക്കാനും തുടങ്ങുന്നു ,അത്ര്‍ഹു കണ്ടിട്ടും മനുഷ്യന്‍ സ്വാര്‍ത്ഥരാകുന്നു വരികള്‍ അത്തരം മനുഷ്യനോടുള്ള പകയാണ് , തീവ്രതയുള്ള വരികള്‍ ഈ കവിതയുടെ പേരിനെ പോലെ ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  12. നല്ല കവിതക്കെന്റെ നമസ്കാരം

    ReplyDelete
  13. ശക്തം ഈ വരികള്‍ ...കവിത പലതും ഉറക്കെ വിളിച്ചു പറയുന്നു ...
    അക്ഷര തെറ്റുകളെ ഒന്ന് ശ്രദ്ദിക്കൂ ...... ആശംസകളോടെ

    ReplyDelete
  14. എന്റെ കുടിലില്‍ സമത്വ സുന്ദര സ്വപ്ങ്ങള്‍ കണ്ടു വിശപ്പ്‌ മറന്നു കിടക്കുന്ന കിടാങ്ങളോട് എന്ത് പറയും ? എല്ലാം സ്വപ്‌നങ്ങള്‍ മാത്രം എന്നോ?

    ReplyDelete
  15. അലിഫ് ആശയം നന്ന്.ഒരു തിരിച്ചറിവ്,ഒരു മാത്ര മാത്രം മതി.അതില്ലത്തതാണ് നമുക്ക് പറ്റുന്ന തെറ്റുകളും കുറ്റങ്ങളും.കൂട്ടത്തില്‍ എഴുതിയിരുന്നു.

    ReplyDelete
  16. നന്നായെഴുതി... ആശംസകൾ

    ReplyDelete

അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..