മൌന മതിലുകള്‍ക്കപ്പുറം ഇപ്പുറം
വിങ്ങുന്ന വാക്കുകള്‍ ആണ് നാം
ഇരവിന്നും പകലിന്നും ഇടയില്‍
വെളിച്ചമല്ലാത്ത, ഇരുളല്ലാത്ത
ഉരുകി ഒലിക്കും സ്വര്‍ണ്ണം പോലെന്തോ ആണ് നാം
തിരക്കും തീരത്തിനും ഇടയില്‍
വെളുത്ത നുര ചിതറും എന്തോ ഒന്ന്...
ആകാശത്തിനും ഭൂമിക്കും ഇടയില്‍
എവിടെയോ ആണ് നാം
പരസ്പരം കാണാതിരുന്നിട്ടും
മനസുകളില്‍ പരസ്പരം ബിംബിക്കുന്ന
ഏതോ കാഴ്ചകള്‍ ആണ് നാം
കാറ്റായ് വീശാതെ,
മഴയായ് പൊഴിയാതെ,
മഞ്ഞായ് അലിയാതെ,
മണ്ണില്‍ മുളക്കാതെ,
മാനം നോക്കാതെ,
നമ്മള്‍ ഉണ്ടെന്നു നാം മാത്രം അറിയുന്നൊരു സത്യം...
കനവായും കഥയായും,
ഭ്രാന്ധന്മാരുടെ ജല്പനങ്ങള്‍ ആയും,
രക്ത സാക്ഷികളുടെ നെഞ്ചിലെ അന്ത്യ തുടിപ്പായും,
വിരഹമായ്, ദാഹമായ്,
ഒടുങ്ങുകയാണ് എന്ന് അറിഞ്ഞിട്ടും
ഇരുളില്‍ നിന്ന് വിളക്കിലെക്ക് പാഞ്ഞു കയറും
ഈയാം പാറ്റകള്‍ ആണ് നാം
നമ്മള്‍ ഉണ്ടെന്നതിനു കാലം സാക്ഷി
No comments:
Post a Comment
അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..