My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Wednesday, January 13, 2010

സ്മൃതി നൌകയില്‍ ഞാനും നീയും



കരകളോടുള്ള ആസക്തികള്‍ ഉള്ളിലമര്‍ത്തിയും
നാം യാത്രയാവുകയാണ്
വെളിച്ചപ്പുറ്റുകള്‍ കണ്ണാല്‍ വിളിച്ചിട്ടും
തീരപ്പച്ചകള്‍ കയ്യാട്ടി വിളിച്ചിട്ടും
നാം തീരം വിട്ടൊഴുകുകയാണ്
മണല്‍ തീരങ്ങളിലെ നമ്മുടെ പാദ മുദ്രകള്‍
കൊച്ചോളങ്ങള്‍ പതിയെ മായ്ക്കുന്നു
കിനാവിന്‍ കടലാസു വഞ്ചികള്‍
ചുഴിത്തിരകളില്‍ താണു താണു പോയ്‌
കുതി കുതിക്കുകയാണ് നദി നമ്മെയും വഹിച്ച് ...
നാം
സ്വയം നിയന്ത്രിക്കാനാവാത്ത
തുഴയില്ലാ തോണിയിലെ
വിചാരങ്ങള്‍ വിലക്കപ്പെട്ട അടിമകള്‍
കടല്‍ത്താളം ഉയരുന്നുണ്ട് അകലെ
ദൂരെയല്ല നാം ലയിച്ചു ചേരും സംഗമം
ഇരുള്‍ക്കാഴ്ച്ചകള്‍ക്ക് മുമ്പേ
നാം കണ്ണടച്ചത് എത്ര ധന്യം !
നമ്മുടെ ജീവിതങ്ങള്‍ക്ക്
ഏഴു നിറം നല്‍കിയ സ്വപ്നങ്ങളില്‍
നാം പുണര്‍ന്നേ കിടക്കാം
കടല്‍ അകലെയല്ല....

3 comments:

  1. നമ്മുടെ ജീവിതങ്ങള്‍ക്ക്
    ഏഴു നിറം നല്‍കിയ സ്വപ്നങ്ങളില്‍
    നാം പുണര്‍ന്നേ കിടക്കാം
    കടല്‍ അകലെയല്ല.....

    ReplyDelete
  2. കൊള്ളാം മാഷേ,
    വായിക്കാന്‍ കുറച്ച് പാട് പെട്ടു
    ഈ ബ്ലൊഗിലും നോക്കുമല്ലോ..
    ജോയിന്‍ ചെയ്യുമല്ലോ..!!
    പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

    http://tomskonumadam.blogspot.com/

    ReplyDelete

അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..