My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Tuesday, July 6, 2010

ഉദിക്കാതെ പോയവന്‍ മെസ്സി


വ്യസന മൌനങ്ങളുടെ കറുത്ത രാവുകളില്‍
അദൃശ്യ താര രാശികളില്‍
ഉദിക്കാതെ പോയവന്‍ മെസ്സി !

കരിമേഘ കംബളങ്ങള്‍
ഇരുളിന്റെ കോട്ടകളില്‍
കുതറാനാകാ വിലങ്ങുകളില്‍
ഒതുക്കപ്പെട്ടവന്‍ മെസ്സി !

ഉയരക്കുറവു കൊണ്ട് ഉയരങ്ങളെ വെല്ലു വിളിച്ച
ഉത്തുന്ഗ ശിരസ്സ്
ഇരു കൈകളില്‍ താങ്ങി
പരാജിതനായി കുനിഞ്ഞിരുന്ന്‌ ,
സിംഹമൌനം കൊണ്ട്
ശൂന്യതകളെപ്പോലും ചകിതമാക്കും നേരം
പഥിതരുടെ കിനാവുകളിലെ രക്ഷകനായി
പിറക്കാതെ പോയ അവതാരം മെസ്സി !

ഇരുളുമ്പോഴൊക്കെയും പുലരിയെ കിനാവായ്‌ വിരിയിച്ച
നീതിയുടെ പോരുകാര്‍ക്ക്
പരാജിതന്റെ നിസ്സഹായ നിശ്വാസം
എങ്ങിനെ താങ്ങാനാകും ?

ഇടി മുഴക്കങ്ങള്‍ പാദങ്ങളില്‍ ചങ്ങലക്കിട്ടവനില്‍ നിന്ന്
എത്ര മഹാ വര്‍ഷങ്ങള്‍ കിനാവ്‌ കണ്ടിരിക്കണം വേനല്പ്പക്ഷികള്‍ ....!.
ഇടങ്കാലില്‍ കുരുക്കിയ തുകല്‍ ഗോളവുമായി
സൌരയൂധങ്ങളുടെ ഭ്രമണം പിഴപ്പിച്ചൊരാള്‍
സ്ഥാന വസ്ത്രങ്ങളില്‍ നിണമണിഞ്ഞു
സ്തബ്ധനായി നില്‍ക്കുമ്പോള്‍
ഏതു വഴിയില്‍ എങ്ങു ഗമിക്കും
പരിത്യാഗികളായ് പിറകെ പുറപ്പെട്ടവര്‍?

കവല ഘോഷങ്ങളില്‍ നിന്ദ്യരായി ,
തകര്‍ക്കപ്പെട്ട വീരശിലകള്‍ക്ക് താഴെ വിഷണ്ണരായി ,
തേങ്ങല്‍ വിഴുങ്ങിയമര്‍ത്തിയ
പരാജിതരുടെ കൂട്ടത്തിനു കരുത്തായി
ഇനിയെന്നുയിര്‍ക്കും
വിശ്വ കേളീ വല്ലഭാ.....?

എന്നാലും
ചരിത്രങ്ങളുടെ സുവര്‍ണ്ണ ഭൂതകാലങ്ങളെ
വര്‍ത്തമാനത്ത്തോട് ചേര്‍ത്തുവായിക്കാന്‍,
തളര്‍ന്ന സേനകള്‍ക്ക് കരുത്തിന്‍ ഊര്‍ജ്ജമാകാന്‍,
വരും വരും മെസ്സി....എന്ന് കിനാവിലാരോ മന്ത്രിക്കുമ്പോള്‍
ഏതു വേദനയിലും ,
ഏതു മുറിവില്‍ വീണു പോകുമ്പോഴും,
സോക്കറിന്‍ പോരാട്ട ഭൂമികളില്‍
എത്രപേര്‍ വീണൊടുങ്ങിയാലും
മനസോടു ചേര്‍ത്ത് കെട്ടിയ കാല്പ്പന്തിന്‍ പ്രണയം കൊണ്ട്
ഞങ്ങളുടെ നിത്യ കാമുകന്‍ മെസ്സി

1 comment:

  1. കാല്‍പന്തിനെ നെഞ്ചോട് ചേര്‍ത്തുവച്ച ലാറ്റിനമേരിക്കയുടെ മണ്ണില്‍.. ബ്രസീലിയന്‍ മൈതാനങ്ങളില്‍ മെസ്സി എന്ന ഫുട്ബാള്‍ നക്ഷത്രം മിന്നല്‍പിണറാവും എന്ന് പ്രതീക്ഷിക്കാം. എല്ലാ വേദനയും മറക്കാന്‍ 2014-ന് ആവട്ടെ... !

    ReplyDelete

അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..