നീസാ
ഉടലിന്നു പാകമായൊരു
ചിറകു തേടിയുള്ള
നിന്റെ യാത്രയില്‍
ഉടല് നോവുകള്‍ക്ക്
മൃതിചുംബനം കൊണ്ടു വിട നല്കി
മാലാഖമാര്‍ നിന്നെ ഏറ്റെടുത്തിരിക്കുന്നു
നീസാ
നിലാവിനെ തൊടാന്‍ നീട്ടിയ വിരലുകളിലേക്ക്
ഊര്‍ന്നുവീണ
അവസാന പുലരിയിലെ മഞ്ഞുതുള്ളി
നിന്നോട് പറഞ്ഞതെന്തായിരുന്നു?
വേദനകളില്ലാത്ത ലോകത്തേക്ക്
നിന്നെയെതിരേല്ക്കാന്
വിശുദ്ദാത്മാവുകള് അണയുംനേരം
നിന്നെ പിരിയാനാകാത്തവരുടെ
കണ്ണീര് സാന്നിധ്യമാണ് ഞാന്‍ എന്ന്...?
നീസാ
ജീവിതപ്പുസ്തകത്തില്
അവസാനവരിയും കുറിച്ച്
നീ വെള്ളിത്തൂവലുകളുടെ വസ്ത്രമണിഞ്ഞ്
നിലാവിന്റെ ലോകത്തേക്ക് യാത്രയാകുമ്പോള്‍
ഒടുവില്‍ മൊഴിഞ്ഞതെന്തായിരുന്നു?
വാക്കുകള്‍ക്കതീതമായ
മൌനമന്ത്രങ്ങള്‍ കൊണ്ട്
വിശുദ്ദരാവുകളില്
അദൃശ്യ താരകങ്ങളിലൂടെ
ഞാന്‍
നിങ്ങളില്‍ നിലാമഴയായ് പൊഴിയുമെന്ന്...?
കൊട്ടോട്ടിയായിരുന്നു നീസായെ പരിചയപ്പെടുത്തിയത്
ReplyDeleteമനസ്സില്‍ നീറുന്ന ഒരു മുറിവായ്
നിറയാന്‍ മാത്രം നീസാ ഞങ്ങള്‍ക്ക് നീ ആരായിരുന്നു...?
പ്രിയപ്പെട്ട അനിയത്തിക്ക് സ്നേഹപൂര്‍വ്വം...
റഹ്മത്തുന്നീസ എന്നതാണ് ശരിയായ പേര്. അവളുടെ എല്ലാ കവിതകളും ചേർത്ത് ഒരു പുസ്തകമാക്കിയാലോ എന്ന് ആലോചിയ്ക്കുന്നു. പൂക്കോട്ടൂരിന്റെ പോരിശയല്ല അവളുടെ അക്ഷരക്കൂട്ടുകളെക്കൊണ്ട് അവൾ അറിയപ്പെടട്ടെ....
Deletetheeraatha oru vedanayaanu neesa......ishtapettavarellam vegam pokunnu.....
ReplyDeleteകണ്ണീര് പൂക്കള്‍
ReplyDeletehttp://www.esnips.com/displayimage.php?pid=33606483
നിസയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്ന ഒരു ഓഡിയോ മുകളിലെ ലിങ്കില്‍ കേള്‍ക്കാം ..
പ്രാര്‍ഥനകള്‍ മാത്രം
ReplyDeleteപ്രാാര്ഥിക്കാം...
ReplyDeleteആത്മശാന്തി നേരുന്നു.
ReplyDeleteഅതെ ഞാനും..
ReplyDeleteprarthana mathram
ReplyDeleteപ്രാര്‍ഥനകള്‍ മാത്രം
ReplyDeleteരമേശ് ചേട്ടന്റെ പോസ്റ്റും
ReplyDeleteഹാഷിമിന്റെ പോസ്റ്റും
വായിച്ചിരുന്നു...വിടരും
മുമ്പേ കൊഴിഞ്ഞ പൂവിനു
ആദരാഞ്ജലികള്‍...
prayers.......
ReplyDeleteആദരാഞ്ജലികൾ നിറമിഴികളോടെ..!
ReplyDeleteആ മുഖം കാണുമ്പോള്‍ ചങ്ക് തകരുന്നു...
ReplyDeleteവെറുതെ കാട്ടി കൊതിപ്പിച്ച് കൊണ്ട് പോയി തമ്പുരാന് അവളെ..
"കണ്ണീര് പ്രണാമം"
ReplyDeleteപ്രാര്‍ത്ഥന ഉണ്ട് ..അതല്ലേ ഇനി കഴിയൂ ...ഒരു മാലാഖയായ് ആകാശത്ത് ഉണ്ടാകും :( സങ്കടം തോനുന്നു
ReplyDeleteപ്രാർത്ഥനകൾ കൂടെയുണ്ട്. നമുക്കിപ്പോ അതിനല്ലേ കഴിയൂ.
ReplyDeleteപ്രാത്ഥനകള്‍ മോളെ
ReplyDeleteവിടരും മുന്‍പേ കൊഴിഞ്ഞ കണ്ണീര് പൂവിനു ആദരാഞ്ജലികള്‍ ...പ്രാര്‍ഥനകള്‍
ReplyDelete