My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Thursday, October 28, 2010

പുല്ലാങ്കുകുഴലുകള്‍ ഒളിപ്പിക്കുന്നത്...



(ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനു എപ്പോഴും പോകുന്ന എന്റെ അയല്‍ വാസിയും സുഹൃത്തും എന്റെ അനിയനുമായ സനീഷ് ...
എനിക്കൊരു ഓടക്കുഴല്‍ കൊണ്ട് വന്നു സ്നേഹത്തോടെ സമ്മാനിച്ചപ്പോള്‍..... .
ഞങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന സ്നേഹം ഇത്രയും അര്‍ത്ഥവത്തായ, വായിക്കാപ്പെടാത്ത സംഗീതമായി എനിക്ക് സമര്‍പ്പിച്ചപ്പോള്‍ മനം നിറഞ്ഞു എഴുതിപ്പോയത് ....)

നീ നീട്ടുന്നതൊരു വെറും മുളം തണ്ടല്ല
സുഷിരങ്ങളില്‍ ഉണരാതെ പോയ എത്രയോ ദ്വാപര യുഗ സ്പന്ദനങ്ങള്‍ !

കാട്ടുമുളം തണ്ടിന്‍ സുഷിരങ്ങളില്‍,
നീ ഒളിപ്പിച്ചു വെച്ചിരിക്കുന്നതേതു
പ്രണയത്തിന്‍ നിശബ്ദ   സംഗീതം... ?

വരണ്ട മണ്ണിന്‍ കാത്തിരിപ്പിലേക്ക്
പെയ്യാ മഴ മൌനം നീട്ടി ശ്യാമാംബരം,
ഒരു മഴവില്‍ തെല്ലിട തെളിയും
ചാറ്റല്‍ കുളിരിനു കാത്തു
പീലിയൊതുക്കി ഒരൊറ്റ മയൂരം.
ഇല കരിഞ്ഞസ്ഥിയായ് തീര്‍ന്ന
മരുഭൂ തരുവില്‍ ക്ഷീണിച്ച കൊമ്പില്‍
ദാഹിച്ച വേഴാമ്പലിന്‍ ആത്മ തപം.
ആരെയോ തിരഞ്ഞ് എങ്ങോ ഉഴറും
നീലക്കടമ്പിന്‍ പൂമണമുള്ളൊരു കാറ്റ്.

മഴയ്ക്ക് പെയ്യാതിരിക്കാനാവും
വേഴാമ്പല്‍ ദാഹിച്ചു മരിച്ചേക്കും
കാറ്റിനു വീശാതിരിക്കാനും,
മയിലിനു ആടാതിരിക്കുവാനുമായേക്കും

പാടാതിരിക്കാനെനിക്കെങ്ങിനെയാകും?
ചുണ്ടിനും മുളം തണ്ടിനുമിടയില്‍,
നിനക്കും എനിക്കുമിടയില്‍
സ്പന്ദിക്കുന്നൊരു കാലം
ദേവ പ്രണയമായ്
എന്നെ വന്നു തൊടുമ്പോള്‍ ...

3 comments:

അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..