തുലാം ഒന്ന്
പറയി പെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തന്‍ തന്റെ പുകയുന്ന മനസ്സുമായി അലയുമ്പോള്‍ പിടികിട്ടാ സമസ്യകളുടെ ഉന്മാദങ്ങളില്‍ വന്യമായ കരുത്തോടെ മലയുടെ മുകളിലേക്ക് കല്ലുരുട്ടി അത് താഴേക്കു തള്ളിയിട്ടു ആര്തട്ടഹസിച്ചിരുന്നു എന്ന് പറയപ്പെടുന്ന രായിരനെല്ലൂര്‍ മല !
പാലക്കാട് ജില്ലയിലെ രായിരനെല്ലൂര്‍ ദേശത്തെ ഈ മലയിലേക്കു നാറാണത്തുഭ്രാന്തന്റെ അനുഗ്രഹം തേടി എല്ലാ വര്‍ഷവും തുലാം ഒന്നിന് ആയിരങ്ങള്‍ മല കയറുന്നു.
മലയുടെ മുകളിലെ ക്ഷേത്രവും നാറാണത്തു ഭ്രാന്തന്റെ പ്രതിമയുമാണ് ആരാധകരുടെ ലക്ഷ്യമെങ്കിലും മല കയറുക എന്നത് തന്നെയാണ് ഇതിലെ പ്രധാന ചടങ്ങ്.
വിശ്വാസികള്‍ മാത്രമല്ല കാഴ്ച കാണാന്‍ വരുന്നവര്‍ ,സാഹസീകത ഇഹ്ട്ടപ്പെടുന്നവര്‍ ,നാറാണത്തു ഭ്രാന്തന്റെ ചരിത്രം ചികയുന്നവര്‍ എന്നിങ്ങിനെ സമൂഹത്തിലെ നാനാ തുറയിലുള്ളവരും തുലാം ഒന്നിന് മലമുകളില്‍ സംഗമിക്കുന്നു.
ഈ തുലാം ഒന്നിന് ഞാനും കൂട്ടുകാരും അവര്‍ക്കൊപ്പം മല കയറി
ചില ഫോട്ടോകള്‍ പങ്കുവെക്കുന്നു
ഇത്തരം സാഹസങ്ങള്‍ മാത്രമേ നല്ല ഓര്‍മ്മകളായി ശേഷിക്കുകയുള്ളു ..ഇനിയും സാഹസങ്ങള്‍ തുടരുക.
ReplyDeleteഎല്ലാ ആശംസകളും ...