My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Friday, November 19, 2010

നിള എന്നെ വെറുക്കാന്‍ തുടങ്ങുമ്പോള്‍ ....


ഇനി വരരുത്
എന്റെ മടിയിലിരിക്കരുത്
എന്റെ മിഴിയാഴങ്ങളില്‍ മുഖം നോക്കരുത്
എന്റെ നനഞ്ഞ തീരങ്ങളില്‍ സ്വപ്നം കണ്ടു നടക്കരുത്

ഞാന്‍ ആരുമല്ല നിന്റെ,
സ്നേഹിക്കരുതെന്നെ
വേദനിപ്പിക്കാന്‍ ആവുമെങ്കില്‍
എന്നെ വ്യഭിചരിക്കാന്‍ വരണം
ശ്വാസം പിടയുമ്പോഴും
മൃതിമുഖം കാണുമ്പോഴും
പിന്‍ മാറാതിരിക്കണം.
പ്രണയ മനസ്സ് കൊണ്ട്
അശക്തനും, ഭീരുവുമായ നിനക്ക്
അതിനു കഴിയില്ലെന്നറിയാം....
അതിനാല്‍ കളിവാക്ക് മൊഴിയാന്‍
നീ വരാതിരിക്കുക
നിന്റെ കുഞ്ഞിക്കാലുകളുടെ പാദ മുദ്രകള്‍
ഇനി എന്റെ പൊള്ളും മനസ്സില്‍ പതിക്കായ്ക!
ആവുമെങ്കില്‍ വെട്ടി മുറിക്കുകെന്റെ നെഞ്ചം
മാംസം തുരന്നു കൊണ്ട്പോകെന്നെ...
എന്റെ മാറിലൂടെ ദുഷ്ട്ടാവതാരങ്ങളാം
മണ്ണ് മാന്തി മൃഗങ്ങള്‍ക്ക്
ഓടാന്‍ രാജപാതകള്‍ പടുക്കുക

നിന്നോട് പറഞ്ഞിട്ടെന്തു കാര്യം?
നീയെന്റെ കാമുകനല്ലേ...?
പ്രണയപ്പാട്ടു പാടും തെരുവ് തെണ്ടിയല്ലേ...
വിഡ്ഢിയായ കവിയല്ലേ?
നീയെന്നെക്കുറിച്ചു പാടി ചങ്കു പൊട്ടി ചാവുക!
വെറുത്തു വെറുത്തു നമ്മള്‍ക്ക്
പരസ്പരം പിരിയാനുള്ള വേദനകളെ ശമിപ്പിക്കാം

ഉയരും ഗദ്ഗദങ്ങളെ എത്ര ഒതുക്കിയാലും
ഏതോ കടലിലെക്കൊഴുകും
നമ്മുടെ ഉള്ളില്‍ ഒരു കണ്ണീരിന്‍ കര കവിഞ്ഞൊഴുകും പുഴ!
ആ കിനാവ്‌ മാത്രമാണ് ഞാനും നീയുമെന്ന പ്രണയ സത്യം!

2 comments:

അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..