അപര ജീവിതങ്ങള്‍ക്ക് ഉടുപ്പുകള്‍ തുന്നും
തുന്നല്‍ക്കാരനാണ് ഞാന്‍
ഉടലളവുകളുടെ നിമ്നോന്നതികള്‍
എന്നെക്കാള്‍ അറിയില്ല അണിയുന്നവര്‍ക്ക് പോലും
ഒരു പാകവും തെറ്റിയില്ല
പരുത്തിയിലും, പട്ടിലും
വെളുപ്പിലും, കറുപ്പിലും
ഏതു കടും വർണ്ണക്കൂട്ടിലും...
എന്നിട്ടും ഒരിക്കലും പാകമായിരുന്നില്ലെനിക്കെന്റെ ഉടുപ്പുകൾ
ചേർച്ചയില്ലൊരു നിറവും
എന്നാലും അണിഞ്ഞില്ലെങ്കിലും
പണ്ടത്തെ പാകത്തിൽ
ഓർമ്മകളടുക്കി വെച്ച പഴയ തകരപ്പെട്ടിയിൽ
ഭൂതകാലത്തിന്റെ പാകമായ ഒരുടുപ്പുണ്ട്
തുരുമ്പിച്ചൊരു പഴയ സൂചിയാൽ
ചേർത്തു കെട്ടാറുണ്ട് ഇടക്കിടെ ഞാന്‍
ഓർമ്മയുടെ സ്ഫടിക വൃത്തക്കുടുക്കുകൾ
പിന്നിത്തുടങ്ങിയൊരു കാലത്തിന്റെ അരികുകളെ
പിന്നെയും തുന്നിത്തുന്നി....
എന്നാലും എത്ര സൂക്ഷിച്ചിട്ടും
അമർത്തി മടക്കിയതിനാൽ
കീറിയ ഇടനെഞ്ചും തുന്നുവിട്ട കാലിപ്പോക്കറ്റും
കാണുമ്പോഴാണു സങ്കടം.
അവളിപ്പോൾ അണിയുന്നത്
നക്ഷത്രങ്ങൾ തുന്നിയ മേഘത്തിൻ ഉടുപ്പാവണം!
ഒറ്റയുടുപ്പിൽ നിറം കെട്ടു ഞാനിങ്ങിനെ....
മഴവന്നു നനച്ചും വെയിൽ വന്നുണക്കിയും
പകലിലും രാവിലും വർഷ ഭേദങ്ങളിലും...
ഉടുപ്പണിഞ്ഞിട്ടും ഓർമ്മകൾ നഗ്നമാക്കുകയാണെന്നെ...
എന്നെയണിയിക്കാൻ
എനിക്കു പാകമല്ലാത്ത ഉടുപ്പുകളുടെ മേന്മകൾ ചൊല്ലി
ലോകം എന്റെ പിറകേയുണ്ട്
തുന്നാത്തൊരു വെളുത്ത ഉടുപ്പേ എനിക്കിനി പാകമാകൂ
എന്നു എന്നേപ്പോൽ ആർക്കറിയാം?
നീയെന്നെ പൊതിയുന്ന വെളുപ്പായ് വന്നു മൂടും വരെ
ഒറ്റയുടുപ്പിൽ നരക്കുന്ന
കാലത്തിന്റെ തുന്നൽക്കാരനാവുകയാണു ഞാൻ....
ജനനത്തിനും മരണത്തിനുമിടയിലുളള ജീവിതവേഷത്തെക്കുറിച്ച് അര്‍ത്ഥവത്തായ ചില ചിന്തകള്‍ ...നന്നായി എഴുതി.
ReplyDeleteമനോഹരമായെഴുതി അലീഫ്!
ReplyDeleteഅഭിനന്ദനങ്ങൾ!
സ്വന്തം ഉടുപ്പിനോട് എന്നും പരാതിയാണെല്ലാവർക്കും. മറ്റുള്ളവന്റെ ഉടുപ്പിന്റെ ഭംഗി നോക്കി എന്നും പരിതപിക്കുന്നവർ. ആ വെളുത്ത വസ്ത്രം അണിയുന്നതുവരെയുള്ള വേവലാതികൾ!!!
ReplyDeleteഎനിക്കിഷ്ടപ്പെട്ടു അലിഫ്.
....അമർത്തി മടക്കിയതിനാൽ
ReplyDeleteകീറിയ ഇടനെഞ്ചും...
ഈ ഒറ്റ വരിയിലുണ്ട് വിങ്ങിനില്‍ക്കുന്ന ഭൂതകാലം മുഴുവന്‍.
touching!!!!!!!!
ReplyDeletegreat!!!
ReplyDeletenannayittundu....... ashamsakal.................
ReplyDeleteനന്നായെഴുതി അഭിനന്ദനങ്ങള്‍
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteആത്മനൊമ്പരങ്ങളുടെ കണ്ണീരുപ്പ് തിണർത്തു കിടക്കുന്ന അക്ഷരങ്ങൾ.
വായിച്ചപ്പോൾ എനിയ്ക്ക് ബഷീറിന്റെ മജീദിനേയും സുഹറയേയും എന്തിനോ ഓർമ്മ വന്നു.
oyhiri nannayirikkunnu
ReplyDeleteashamsakal
raihan7.blogspot.com
തുന്നാത്തൊരു വെളുത്ത ഉടുപ്പേ എനിക്കിനി പാകമാകൂ
ReplyDeleteഎന്നു എന്നേപ്പോൽ ആർക്കറിയാം?
നീയെന്നെ പൊതിയുന്ന വെളുപ്പായ് വന്നു മൂടും വരെ
ഒറ്റയുടുപ്പിൽ നരക്കുന്ന
കാലത്തിന്റെ തുന്നൽക്കാരനാവുകയാണു ഞാൻ....
maranam nirvachikanavatha sathyamanu
സ്പര്‍ശിക്കുന്ന വരികള്‍ ..നന്നായിട്ടുണ്ട് ..:)
ReplyDeleteപ്രിയാ നല്ല വരികളാണ്
ReplyDeleteഅഭിനന്ദനങ്ങള്‍
ഉടുപ്പണിഞ്ഞിട്ടും ഓർമ്മകൾ നഗ്നമാക്കുകയാണെന്നെ...
ReplyDeleteഎന്നെയണിയിക്കാൻ
എനിക്കു പാകമല്ലാത്ത ഉടുപ്പുകളുടെ മേന്മകൾ ചൊല്ലി
ലോകം എന്റെ പിറകേയുണ്ട്
തുന്നാത്തൊരു വെളുത്ത ഉടുപ്പേ എനിക്കിനി പാകമാകൂ
എന്നു എന്നേപ്പോൽ ആർക്കറിയാം?
nice work ,,,,
ReplyDelete