My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Thursday, October 27, 2011

ഇറോമിന്റെ ഒടുവിലെ സൂര്യന്‍






ടല്‍ വേവും ഉള്താപങ്ങളില്‍
ഉയിര്‍ വിടചോദിക്കും
ശ്വസനചംക്രമണത്തിന്‍ വിഷമ സന്ധിയില്‍
ദാഹം തുളച്ചു താഴും വരണ്ട തൊണ്ടക്കുഴിയില്‍
'ഇറോം' എന്തോ പറയാന്‍ കിതക്കുന്നുവോ ...

ചരിത്രം അടയാളപ്പെടുത്തിയ ശിരോലിഖിതങ്ങളില്‍
പാകമാകാത്ത കാഞ്ചനകോടീരങ്ങള്‍ ചാര്‍ത്തി 
ഉന്നതശ്ശീര്‍ഷരായ വാഴ്ത്തപ്പെട്ട ദൈവ രൂപങ്ങളില്‍
നവലോക ക്ഷുഭിതയൌവ്വനങ്ങളുടെ
റോള്‍മോഡല്‍ മുദ്രരൂപങ്ങള്‍
ചാപ്പകുത്തും ശരീരവടിവുകളില്‍
മാധ്യമക്കമ്പോളം വിലപേശി നിറയ്ക്കും പൂമുഖ പരസ്യപ്പലകകളില്‍
എവിടെയുമില്ലല്ലോ നീ ...

വിശപ്പിനെ പ്രണയിച്ച്
ദാഹം കുടിച്ച്
മൃതിയെ കയ്യാട്ടി വിളിച്ച്
വാഴ്ത്തുകള്‍ക്കും ആരാധനാമന്ത്രങ്ങള്‍ക്കും
പാദശുശ്രൂഷകര്‍ക്കും പിടി കൊടുക്കാതെ
നിലവിളിച്ചലറും അനിയനും 
ഉടുതുണി നിഷേധിക്കപ്പെട്ട സഹോദരിക്കും
സ്വന്തം മണ്ണില്‍ മുഖം ചേര്‍ത്തുറങ്ങാന്‍ ഇടംചോദിച്ച അമ്മമാര്‍ക്കും
പാപപത്രികകള്‍ ചില്ലിട്ടു തൂക്കിയ ശവകുടീരങ്ങള്‍ക്ക് താഴെ
നിര്‍ബന്ധ മൌനം പുതച്ചുറങ്ങേണ്ടി വന്ന പിതാക്കള്‍ക്കുമായി
നീ വിശന്ന് ഉണര്‍ന്നിരുന്നു

കപട വിപ്ലവനാട്യങ്ങള്‍
തെരുവില്‍ വിജയക്കൊടികള്‍ വീശിയപ്പോള്‍
ഞങ്ങള്‍
നിന്റെ പെയ്തു തോര്‍ന്ന കണ്ണീര്‍മഴകള്‍ക്ക്‌
നിന്റെ അഗ്നിനിശ്വാസങ്ങള്‍ക്ക്
ചോദ്യശരങ്ങള്‍ തൊടുക്കാന്‍ പോലുമാകാതെ
തളര്‍ന്ന ചൂണ്ടുവിരലിനു കാവലിരുന്ന
ചിത്രത്തിലില്ലാത്ത  സൈന്യരൂപങ്ങള്‍!
ആയുധം നിഷേധിക്കപ്പെട്ട യോദ്ധാക്കള്‍
വരും നാളെയെന്ന  ഒടുവിലെ പുലരി വെട്ടത്തിനായി
മാനം നോക്കിയിരുന്ന വരിയുടക്കപ്പെട്ട ക്ഷീണജന്മങ്ങള്‍...

വരിക ഈ വരണ്ട മിഴികളിലെ വെട്ടമാവുക
ഞങ്ങളില്‍ ഉയിരാവുക
ഉടലാവുക
ഉറക്കെപ്പാടുക
നീതി മരിച്ചിട്ടില്ലെന്ന്...
ഒടുവിലെ സൂര്യന്‍ ഉദിച്ചുവെന്ന്  !

19 comments:

  1. ഞങ്ങളില്‍ ഉയിരാവുക
    ഉടലാവുക
    ഉറക്കെപ്പാടുക
    നീതി മരിച്ചിട്ടില്ലെന്ന്...
    ഒടുവിലെ സൂര്യന്‍ ഉദിച്ചുവെന്ന് !

    ReplyDelete
  2. ഒടുവില്‍ ഈ സമരവും വിജയ തീരത്തടുക്കുന്നു..!!
    ആവേശം തരുന്ന വാര്‍ത്ത ആണത് ..
    അഭിവാദ്യങ്ങള്‍ ഇറോം ...

    ആശംസകള്‍ അലിഫ് ഈ എഴുത്തിന്

    ReplyDelete
  3. ഈ സമരവും വിജയിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.. നല്ല വരികള്‍ അലിഫ്... ആശംസകള്‍

    ReplyDelete
  4. ശര്‍മ്മിളാ ..വരും കാലങ്ങളില്‍ ഇന്ത്യയിലെ ജനാധിപത്യത്തെ ലോകം നിന്നിലൂടെ കാണാന്‍ ശ്രമിക്കും.

    ReplyDelete
  5. ഒരുപക്ഷെ, അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഷര്‍മിളയുടേതെന്ന് പറയാം. കാരണം, അക്രമാസക്തമായ സമരങ്ങളിലെ യാതന ഏതാനും ദിവസങ്ങളിലെ പോലീസ്, പട്ടാള മാര്‍ദ്ദനങ്ങളിലോ അത് എത്തിച്ചേക്കാവുന്ന മരണത്തിലോ ഒടുങ്ങിപ്പോകുന്നു. അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുമുള്ളൂ. ഇവിടെ മനുഷ്യായുസ്സിന്റെ വസന്തകാലമാത്രയും ശരീരചോദനകളോട് ദാരുണമാംവിധം നിരന്തരം ഇടഞ്ഞുകൊണ്ടാണ് അധികാരത്തിന്റെ അനീതികളെ വെല്ലുവിളിക്കാന്‍ ഈ ജീവന്റെ ആത്മബലം പരിശ്രമിക്കുന്നത്.

    ഒരു ജനത ഒന്നായി നിന്ന് ഞങ്ങള്‍ ഭാരതത്തിലെ ആരാണെന്ന് ചോദിച്ചാല്‍ എന്തായിരിക്കും നമ്മുടെ ഉത്തരം .? പൗരന്മാര്‍ എന്നാണു ഉത്തരമെങ്കില്‍, പൗരാവകാശങ്ങളെ അവര്‍ ചോദിക്കുമ്പോള്‍ എന്ത് മറുപടിയാണ് നമ്മിലുള്ളത്..?

    ReplyDelete
  6. അതേ തീര്‍ച്ചയായും നാമൂസ്...
    അവരുടെ സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന പൊതു സമൂഹത്തിന്റെ മനസ്സ് പോലും എത്ര നിസ്സാരമായാണ് അവരുടെ യാതനകളെ അവഗണിക്കുന്നത് എന്നതാണ് കഷ്ട്ടം!

    ReplyDelete
  7. ഭംഗിയുള്ള വരികള്‍ അലിഫ് ഭായ്.. ഈ സമരം വിജയിക്കണം, മാതൃത്വത്തിന്റെ തേങ്ങലുകള്‍ ആണ് അതിന്റെ അടിത്തറ. ഹൃദയം നിറഞ്ഞ പ്രാര്‍ഥനകള്‍..

    ReplyDelete
  8. സൂര്യന്‍ ഉദിക്കട്ടെ... പുതിയ ചരിത്ര മാവട്ടെ

    ReplyDelete
  9. ആശംസകൾ.ഒരു നാടിന്റെ ദു:ഖത്തിൽ പങ്കുചേരുക.നല്ലത്.

    ReplyDelete
  10. നന്ദി
    എല്ലാ വാക്കുകള്‍ക്കും
    ആശയത്തോടുള്ള അനുഭാവത്തിനും..

    ReplyDelete
  11. neethi marikkaathirikkatte alif..,

    ReplyDelete
  12. ''നിലവിളിച്ചലറിയാല്‍' തീവ്രവാദി എന്ന് പറഞ്ഞു ഉള്ളിലിട്ടാലോ എന്ന് പേടിയുണ്ട് സഹോദരാ...

    അഗ്നിയുടെ ചൂടുള്ള വരികള്‍ക്ക് ആശംസകള്‍ !

    ReplyDelete
  13. മൂര്‍ച്ചയുള്ള വാക്ക് !

    അലിഫ്... ഭാവുകങ്ങള്‍

    ReplyDelete
  14. aashamsakal....... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

    ReplyDelete
  15. വരിക ഈ വരണ്ട മിഴികളിലെ വെട്ടമാവുക
    ഞങ്ങളില്‍ ഉയിരാവുക ..!
    നല്ല എഴുത്ത്,
    ആശംസകളോടെ...പുലരി

    ReplyDelete
  16. പ്രിയപ്പെട്ട അലിഫ്,
    വേറിട്ട ആശയം...!നല്ല വരികള്‍...!അഭിനന്ദനങ്ങള്‍!

    ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  17. വിശപ്പിനെ പ്രണയിച്ച്
    ദാഹം കുടിച്ച്
    മൃതിയെ കയ്യാട്ടി വിളിച്ച്
    വാഴ്ത്തുകള്‍ക്കും ആരാധനാമന്ത്രങ്ങള്‍ക്കും
    പാദശുശ്രൂഷകര്‍ക്കും പിടി കൊടുക്കാതെ
    നിലവിളിച്ചലറും അനിയനും
    ഉടുതുണി നിഷേധിക്കപ്പെട്ട സഹോദരിക്കും
    സ്വന്തം മണ്ണില്‍ മുഖം ചേര്‍ത്തുറങ്ങാന്‍ ഇടംചോദിച്ച അമ്മമാര്‍ക്കും
    പാപപത്രികകള്‍ ചില്ലിട്ടു തൂക്കിയ ശവകുടീരങ്ങള്‍ക്ക് താഴെ
    നിര്‍ബന്ധ മൌനം പുതച്ചുറങ്ങേണ്ടി വന്ന പിതാക്കള്‍ക്കുമായി
    നീ വിശന്ന് ഉണര്‍ന്നിരുന്നു

    ReplyDelete
  18. നീതി ഇല്ലെങ്കില്‍ നീ തീയാകുക ...

    ReplyDelete

അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..