My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Wednesday, October 21, 2009

അര്‍ജന്റീന ഒരു ടീം അല്ല അത് ഒരു വിശ്വാസം


അര്‍ജന്റീന ഒരു ടീം അല്ല
അത് ഒരു വിശ്വാസം
അഗമ്യതകളില്‍ ഉയരങ്ങള്‍ കിനാവ് കാണും അകക്കാംബിലെ ഒരു പ്രതീക്ഷ
അര്‍ജന്റീന
രാജ്യാതിര്‍ത്തികളില്‍ തളക്കപ്പെട്ട ഒരു ദേശമല്ല അത്
ഒന്നില്‍ നിന്ന് മറൊന്നിലെക്ക് പകരും സൌന്ധര്യങ്ങളുടെ ലയന സമൃദ്ധിയില്‍ ലക്‌ഷ്യം തേടി കുതി കൊളളും
മനസ്സിന്‍റെ അശ്വമേധം
അര്‍ജന്റീ
ഭൂപടങ്ങളില്‍ അതിര്‍വരകളില്‍
തളചിടാനാകാത്ത ഒരു സംസ്കാരം
പൊരുതി നീങ്ങുമ്പോഴും
മുറിവേറ്റു വീഴുമ്പോഴും
മനസ്സിനോട് ചേര്‍ത്ത് കെട്ടിയ വീര്യം !
പിന്‍ വാങ്ങുമ്പോഴും കണ്ണുകളില്‍ കനലെരിയും ശൌര്യം!
വിധി ഹിതങ്ങളായ തോല്‍വികളില്‍
ചോദ്യ മുനകളില്‍,
മുഖം കുനിക്കുമ്പോഴും
അജയ്യതകളുടെ ചരിത്രങ്ങള്‍
തെരുവില്‍ മാനഭംഗം ചെയ്യപ്പെടുമ്പോഴും
ഉള്ളില്‍ ചേര്‍ത്ത് കെട്ടിയ ഒരു പ്രണയം ആണത്‌
അര്‍ജന്റീ
വിജയോന്മാദത്തിന്റെ മുഖം മാത്രം അല്ല അതിന്
തീപിടിച്ച മൈതാനതിന്നിപ്പുറം
പടയാളികള്‍ നഷ്ടപ്പെട്ട സേനാ നായകനെപ്പോലെ
അശാന്തമായി പാഞ്ഞു നടക്കും ബിയല്സയുടെ മുഖം!
കാഴ്ചക്കാരുടെ ഇടയില്‍ നിന്നും
ചുവപ്പിന്‍ മുദ്ര അണിഞ്ഞ് വീര ചരമം പൂകിയ കനീജിയയുടെ മുഖം!
അന്ത്യ നിര്‍ണയത്തില്‍ പതറിയ
കംബിയസോ യുടെ രക്തം വറ്റിയ മുഖം!
ചിലപ്പോള്‍
വിജയങ്ങളുടെ, സ്തുതി കീര്‍ത്തനങ്ങളുടെ,
അരമന സൌഖ്യങ്ങളുടെ മേലങ്കികള്‍ അഴിച്ചു മാറ്റി
ബോള്ളീവിയന്‍ കാടുകളിലേക്ക്
പടച്ചട്ട അണിഞ്ഞ് പാഞ്ഞു വരും ചെഗുവേരയുടെ മുഖം!
അന്നേരം സമയ മാപിനികള്‍ ഡീഗോ ഡീഗോ എന്ന് മിടിക്കും
അപ്പോള്‍
പൌരോഹിത്യവും നിയമപാലകരും ഒരുക്കുന്ന
കുരിശില്‍ പിടയുന്നവന്നു മറഡോണയുടെ ഛായ ആയിരിക്കും
പക്ഷെ
എപ്പോഴും അന്ത്യ വിധികളും ആചാരങ്ങളും ഒരുക്കി
സുവര്‍ണ്ണ കാലത്തിനു ചിതയൊരുക്കുന്നവര്കു മുമ്പില്‍
ഉയിര്തെഴുന്നെല്കും ഫീനിക്സ് ആണ് അര്ങന്റീന!
കുഴലൂതുകാരും മേളക്കാരും
കുരവക്കൂട്ടവും കൂലിക്കാരും
പാടി ഉണര്‍ത്തും ശീലുകളിലല്ല
മുറിവിലെ വേദനയെപ്പോലും സ്നേഹിക്കുന്ന
രക്തം കൊണ്ട് ജീവനില്‍ എഴുതിയ
വിജയ തീരത്തേക്ക് ആര്‍ത്തിരമ്പി വരും
പീഡിതരുടെ പടയോട്ടത്തിന്റെ ഊര്‍ജ്ജമാണ് അര്ങന്റീന
ഏത് ഇരുള്‍ കാട്ടിലും വരും പുലരിയെ മനസ്സിലിട്ടു വിരിയിക്കും കിനാവ്‌

അലിഫ് കുമ്പിടി

No comments:

Post a Comment

അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..