അധികാരങ്ങള്‍ അനീതികളുടെ തണലിടങ്ങളാകുമ്പോള്‍
സട കുടഞ്ഞുണരുന്ന രോഷത്തിനു
നീതിയെന്ന് പേര്‍
ഗീബല്‍സുകള്‍
അസത്യം രാകി മിനുക്കുമ്പോള്‍
കണ്ടം നല്‍കി
അസത്യത്തിനു കൂട്ടാകാത്ത ധീരതയ്ക്ക് സത്യമെന്നു പേര്‍ കൊടുംകാറ്റുകള്‍ക്കെതിരെ തുളച്ചു പറന്നും ജീവന്റെ ലക്‌ഷ്യം പുല്‍കും
കുരുവി തന്‍ ത്യാഗത്തിനു
രക്ത സാക്ഷിത്വം എന്ന് പേര്‍
അപരന്നു തണലായ്
കനല്‍ സൂര്യന്നു കവചം പണിയും
വിയര്‍പ്പു മേനിക്കു
ത്യാഗം എന്ന് പേര്‍
തിരികെ ലഭിക്കാതിരുന്നിട്ടും
സമര്‍പ്പിച്ച്ചും
വേദന മറന്നു ചിരിച്ചും
വീണുപോകിലും വിലപിക്കാതെ
ഉയിര്‍ പോകുമ്പോഴും കണ്ടം പൊട്ടിപ്പാടും
കനവിന്‍ കാവലിന്നു പ്രണയം എന്ന് പേര്‍
No comments:
Post a Comment
അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..