നിന്‍ തീക്ഷ്ണ മിഴികളെ
നേരിടാനാകാതെ
കരിഞ്ഞു പോയൊരു
പുഷ്പ ഹൃദയമാണ് ഞാന്‍
ചിരിക്കാന്‍ മാത്രം പഠിച്ചതാണ് എന്‍ മുഖം
കരയാന്‍ മാത്രം പടച്ച്ചതാണ് എന്‍ മനം
നിന്നെ സ്നെഹിച്ചതിനാല്‍ മാത്രം
പൊള്ളുന്ന പ്രണയത്തെ ദലങ്ങലാല്‍ ഏറ്റുവാങ്ങി
കരിഞ്ഞ്ഞുണങ്ങി യതാണ്
എന്റെ പകലുകള്‍ ഓരോന്നും
നിശാ ഗന്ധികളോടും പാതിരാ മുല്ലകളോടും
ഇരുളില്‍ സന്ധിക്കാരുണ്ട്
നിന്റെ കറുത്ത രാവുകള്‍ എന്ന് അറിഞ്ഞിട്ടും
പകല്‍ തോറ്റു മടങ്ങിയ ഓരോ ത്രിസന്ധ്യകളും
അകക്കാമ്പില്‍ കരിഞ്ഞു പോയ കിനാവുകളെ
ഉണക്കി ഉണക്കി
നിനക്കായ് പെറ്റ് പെരുകാന്‍
വിധിക്കപ്പെട്ടതാനെന്‍
മഞ്ഞളിച്ച ജന്മം
വാഴ്തുകാര്‍ മാത്രം നിന്നെ ജപിച്ചുണര്‍ത്തും
പഴംപാട്ടുകളില്‍
ഞാന്‍ ഭാഗ്യവതിയാം സൂര്യകാന്തി
No comments:
Post a Comment
അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..