നമുക്കീ ധ്രുവങ്ങളുടെ അന്തരങ്ങളെ സ്നേഹിച്ച്
ഒറ്റക്കൊറ്റക്ക് മൃതിയെ പുല്‍കാം
ഓര്‍മ്മകളുടെ സാന്ത്വനം പോലും വീശരുത്
ഒരു ഉഷ്ണ ഭൂവിലും
സ്മൃതികളുടെ താഴ്വരകളെ എന്നോ നാം
വെറുപ്പിന്‍ പ്രളയം കൊണ്ട്
ഉഴുതു മറിച്ച്ചിരുന്നുവല്ലോ?
അഗ്നി നാമ്പുകല്‍ വിഴുങ്ങിയ
നാം പരസ്പരം പകര്‍ന്ന കുറിമാനങ്ങളുടെ
ചാരക്കൂനകള്‍ക്ക് പോലും ഇന്നറിയില്ല
മുന്‍പ് നാം സ്നേഹിച്ചിരുന്നു എന്നൊരു പഴങ്കഥ പോലും...
ഒരു തൂവലാല്‍ പോലും സ്പര്ശിക്കാതിരിക്കുക
പഴയ പുരാണങ്ങള്‍ തന്‍
ചിതലരിച്ച്ച ഗ്രന്ധപ്പുരകള്‍ !
എന്നിട്ടുമെന്നിട്ടും
നോവ് തിളക്കും
അകത്തെ അടുപ്പില്‍
കണ്ണീര്‍ ഒഴിച്ച് കിടത്തി
നമുക്ക് വിശന്നു മരിക്കാം...
വേദനയുടെ ആഴങ്ങളിലല്ലാതെ നമുക്ക് കണ്ടെതാനാകില്ല
നമ്മള്‍ക്ക് ഒത്തു ചേരാന്‍ ചേര്‍ച്ചയുള്ള ഒരിടവും
No comments:
Post a Comment
അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..