പകല്‍,
അവള്‍ നനഞ്ഞ
മഴ മേഘക്കാടുകളിലലഞ്ഞും
അവള്‍ മീട്ടിയ
മേഘ രാഗങ്ങള്‍ തന്‍ തന്ത്രികള്‍ തിരഞ്ഞും
ആര്‍ത്തു പെയ്യും വ്യസന മഴയില്‍
ഉള്ളിലൊരു മരുഭൂമി തന്‍
കനല്ചൂടുമായ്
എന്‍റെ അയനം.
രാത്രി,
ആരുടെയോ കണ്ണീര്‍ മഴയില്‍ കട പുഴകി
തീരങ്ങളില്‍
തല തല്ലി ഒഴുകിയിട്ടും
പാതി മുറിഞ്ഞ കിനാവില്‍
പുലരാത്ത പുലരിയില്‍
ഞാന്‍ ഒറ്റക്ക്
അലിഫ് ചേട്ടാ കലക്കി.😀😀😀😍
ReplyDelete