ഇന്ന്
എന്‍റെ സ്നേഹം ഞാന്‍ അയക്കാന്‍ മറന്ന കുറിമാനം
തുപ്പല്‍ നനവില്‍ ഞാന്‍ ഒട്ടിച്ചു വെച്ച തുറക്കാത്ത കവര്‍
അരികുകള്‍ പിന്നിയൊരു ജീവിതം
എന്നിട്ടും ഞാന്‍ സൂക്ഷിച്ചു വെച്ചു
ഭൂതകാലം പൊടി പിടിച്ച
ദിനസരി കുറിപ്പുകള്‍ക്കിടയില്‍...
പോയകാലം
നീയെത്തി നോക്കുമ്പോള്‍
പിറകില്‍ നിന്ന് വിളിക്കുമ്പോള്‍
ഞാനിതാ എന്ന് നീ മുമ്പില്‍ നില്‍ക്കുമ്പോള്‍
മാത്രം ഞാന്‍ നിന്നെ കണ്ടതായ് ഭാവിച്ചു
ഓര്‍മ്മകള്‍
പടിവാതിലില്‍ ഒരിറ്റ് കണ്ണീര്‍
മഴയില്‍ മാഞ്ഞു പോയ നിന്‍ കാലടികള്‍ ....
നിന്നെ കുറിച്ചുള്ള മറവികള്‍ പോലും
ഞാന്‍ എന്നെതന്നെ മറക്കുകയായിരുന്നു എന്ന്
ഇന്ന് അറിയുന്നു ഞാന്‍
പക്ഷെ
ഭൂമിയില്‍ വാസം ഇല്ലാത്തവര്‍ക്ക്
ആരെത്തിക്കും എന്‍റെ കിനാവുകള്‍ ...
No comments:
Post a Comment
അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..