ഓരോ തുള്ളിയിലും ചവര്‍പ്പിന്റെ അരുചി ഏറ്റും
കൈപ്പാര്‍ന്ന കഷായമാണ് നീ
ഓരോ തുള്ളിയിലും ഉണ്ട്
ആര്‍ത്തലക്കുന്ന ചര്‍ദ്ധിയുടെ
ആയിരം തുറവായകള്‍ !
എന്നിട്ടും മധുരമെന്നോതി
കുടിച്ചു തീര്‍ക്കുകയാണ് നിന്നെ ഞാന്‍
ഞരമ്പില്‍ നീ പടര്‍ന്നു കത്തുന്നുണ്ട്
അകക്കാമ്പില്‍ നീ നൃത്തം ആടുന്നുണ്ട്
മനസ്സിന്റെ മധുരം കടയാന്‍
കഷായം കുടിച്ചു ഞാന്‍
ആയുസ്സ് നീന്തുകയാണ്
നീ തിരുമധുരമായ്
എവിടെയോ മറഞ്ഞിരിപ്പുണ്ട്
കൈപ്പാര്‍ന്ന കഷായമാണ് നീ
ഓരോ തുള്ളിയിലും ഉണ്ട്
ആര്‍ത്തലക്കുന്ന ചര്‍ദ്ധിയുടെ
ആയിരം തുറവായകള്‍ !
എന്നിട്ടും മധുരമെന്നോതി
കുടിച്ചു തീര്‍ക്കുകയാണ് നിന്നെ ഞാന്‍
ഞരമ്പില്‍ നീ പടര്‍ന്നു കത്തുന്നുണ്ട്
അകക്കാമ്പില്‍ നീ നൃത്തം ആടുന്നുണ്ട്
മനസ്സിന്റെ മധുരം കടയാന്‍
കഷായം കുടിച്ചു ഞാന്‍
ആയുസ്സ് നീന്തുകയാണ്
നീ തിരുമധുരമായ്
എവിടെയോ മറഞ്ഞിരിപ്പുണ്ട്
No comments:
Post a Comment
അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..