നീട്ടുകയാണ് അച്ചന്‍ കടല്‍ കടന്ന് എനിക്കായ് വന്ന സമ്മാനം!
പരീക്ഷകളെ തോല്‍പ്പിച്ച ഒന്നാമന്
അഹന്തയോടെ ചൂടാന്‍ അമ്മാമന്റെ പാരിതോഷികം
പുത്തനൊരു വര്‍ണ്ണക്കുട!
ഒന്ന് ഞെക്കിയാല്‍ നിവരും
പിന്നെയൊന്ന് ഞെക്കിയാല്‍ വര്‍ണ്ണം വിതറും
നക്ഷത്രങ്ങള്‍ ചിരിക്കും
ആരും കൊതിക്കും സമ്മാനം...
ഒതുക്കി വെക്കാം ഈ കുഞ്ഞിക്കുട ബാഗിന്റെ അറയിലും,
ഇറ്റുവെള്ളം തോരാന്‍ നിവര്‍ത്തി വെക്കാം എവിടെയും..
ഏതു കൂട്ടുകാരന്റെ കുടച്ചന്തത്തെയും തോല്‍പ്പിക്കാം
എന്നിട്ടും ഉപേക്ഷിക്കാന്‍ ആണ് എനിക്ക് വേദന
എനിക്കായ് നരച്ച്ചൊരു പഴയ കാലന്‍ കുട
തുള വീണെന്നെ നനയിക്കാരുണ്ട് എങ്കിലും
പഴങ്കുട എന്ന് പേരുണ്ടെങ്കിലും
പെരുവയറന്‍ എന്ന് പലരും കളിയാക്കാറുണ്ട് എങ്കിലും
മറന്നു വെച്ചിട്ടില്ലൊരു നാളും
വെയിലില്ലാത്തപ്പോഴും മഴയില്ലാത്തപ്പോഴും ഒരിടത്തും
മനസ്സിന്റെ കോണില്‍ ചാരി വെച്ചിട്ടുണ്ടായിരുന്നു എന്നും
മരപ്പിടിയില്‍ തഴമ്പ് വീണ കയ്യാല്‍...
മഴ നനഞ്ഞാലും
വെയില്‍ പൊള്ളിച്ച്ചാലും
അച്ചന്റെ ചൂരല്‍ പിടച്ച്ചാലും ചൂടില്ല ഞാന്‍
മനസ്സ് വായിക്കാന്‍ അറിയാത്ത ഒരു പുത്തന്‍ കുടയും
മറക്കുവതെങ്ങിനെ?
കമ്പിയിഴകളില്‍ നിന്ന് ഉതിരും മഴ നൂലിനാല്‍
എനിക്ക് കവചം തീര്‍ത്ത്
ഞാന്‍ കരയുന്നതിനെ മറച്ചു പിടിച്ച്
എന്റെ അഭിമാനം കാത്ത കാലത്തെ
എന്റെ നരച്ച കുടയെ....
thanks
ReplyDelete