നിലാവിന്റെ നീള്‍മിഴികള്‍ക്ക് മേല്‍ മുഖപടമിട്ടു
നമുക്ക് ഈ പാതിരാവില്‍ ജീവിച്ചു മരിക്കാം
അപരനെ പരസ്പരം അടയാളപ്പെടുത്തും
ദര്‍പ്പണങ്ങള്‍ ഉടച്ചു കളയാം
നിഴല് പോലും പതിക്കും വെളിച്ച്ചങ്ങള്‍ക്ക്
മുഖം തിരിഞ്ഞിരിക്കാം
കാട്ടരുവികളില്‍ പോലും മുഖം കാണരുത്
ഒരു നക്ഷത്ര ചില്ലിനെയും സ്നേഹിക്കരുത്
ഇരുളിന്‍ ശൂന്യതയില്‍
നാം ഉണ്ടെന്ന ധാരണയില്‍, വിശ്വാസത്തില്‍ മാത്രം
നമുക്ക് ഗതകാലത്തെ മുറുകെ പിടിക്കാം
വറ്റാതെ പകരുന്ന സ്മൃതികളുടെ ചൂടില്‍
നമുക്ക് പുതച്ച്ചുറങ്ങാം
പരസ്പരം പുണര്‍ന്നലിയും മൃതിയെക്കാള്‍
സ്നേഹിക്കാന്‍ നമുക്കെന്താണുള്ളത് ?
No comments:
Post a Comment
അഭിപ്രായം അനുകൂലമാകാം പ്രതികൂലമാകാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ..