കിതച്ചു പറക്കുമ്പഴും
മനസ്സിലുണ്ടെപ്പഴും തളര്ന്നിരിക്കാന്‍
ഒരു മരച്ചില്ല!
വിയര്‍ത്തു പൊള്ളുമ്പഴും
കൊതിക്കാറുണ്ടെന്നും
മുങ്ങി നിവരാനൊരാറ്!
ഇടയ്ക്കു മുറിഞ്ഞാലും
ഏച്ച് കൂട്ടിപ്പാടാന്‍
ഒരു നാട്ടു പാട്ട്!
പ്രിയമോടൊത്തിരി
കാത്ത്തിരുന്നൊടുവില്‍
മാറില്‍ പുണര്‍ന്നലിയും
ഒരാളുടെ സമാഗമം!
ഒടുവിലാണെങ്കിലും തല ചായ്ച്ചു കിടക്കണം
മണ്ണിന്റെ മണമുള്ള നാട്ടില്‍!
ഉയരമുയരം എടുപ്പുകള്‍ പൊങ്ങും
വേഗവാഹനങ്ങള്‍
പ്രദക്ഷിണം ചെയ്യും
ബഹള ഗോപുരങ്ങളില്‍ നിന്ന് ഒളിച്ചു കടക്കണം !
'ഒരാശ മാത്രമാണ് '
തികയാത്ത പരാതികള്‍,
കൊടുക്കാത്ത സമ്മാനങ്ങള്‍,
നിവേദനങ്ങള്‍ കുമിയുമ്പഴും
കനക്കയാണുള്ളില്‍
മറികടക്കണം ഈ മരുത്തടാകം !
എന്നാലുമറിയാം
കടപ്പാടിനെ കടം വിഴുങ്ങും കാലത്തില്‍
ശൂന്യ ഹസ്തരുടെ രോഗ ശയ്യകളില്‍
കൂട്ട് വരില്ലൊരാളും
നിഴല് പോലും....!
അതിനാലീ
വിധിയുടെ പട്ടത്തില്‍
ജീവിത നൂല്‍ പൊട്ടി വീഴും വരെ
വെയിലിനെ പ്രണയിച്ചു
നിസ്സഹായനായി
ആകാശത്തലയുകയാണ് ഞാന്‍
നന്നായി..
ReplyDelete"അതിനാലീ
വിധിയുടെ പട്ടത്തില്‍
ജീവിത നൂല്‍ പൊട്ടി വീഴും വരെ
വെയിലിനെ പ്രണയിച്ചു
നിസ്സഹായനായി
ആകാശത്തലയുകയാണ് ഞാന്‍ "
ആശംസകള്‍