My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Monday, December 28, 2009


ഇന്ന് 
എന്‍റെ സ്നേഹം ഞാന്‍ അയക്കാന്‍ മറന്ന കുറിമാനം
തുപ്പല്‍ നനവില്‍ ഞാന്‍ ഒട്ടിച്ചു വെച്ച തുറക്കാത്ത കവര്‍
അരികുകള്‍ പിന്നിയൊരു ജീവിതം
എന്നിട്ടും ഞാന്‍ സൂക്ഷിച്ചു വെച്ചു
ഭൂതകാലം പൊടി പിടിച്ച
ദിനസരി കുറിപ്പുകള്‍ക്കിടയില്‍...

പോയകാലം

നീയെത്തി നോക്കുമ്പോള്‍
പിറകില്‍ നിന്ന് വിളിക്കുമ്പോള്‍
ഞാനിതാ എന്ന് നീ മുമ്പില്‍ നില്‍ക്കുമ്പോള്‍
മാത്രം ഞാന്‍ നിന്നെ കണ്ടതായ് ഭാവിച്ചു

ഓര്‍മ്മകള്‍

പടിവാതിലില്‍ ഒരിറ്റ് കണ്ണീര്‍
മഴയില്‍ മാഞ്ഞു പോയ നിന്‍ കാലടികള്‍ ....
നിന്നെ കുറിച്ചുള്ള മറവികള്‍ പോലും
ഞാന്‍ എന്നെതന്നെ മറക്കുകയായിരുന്നു എന്ന്
ഇന്ന് അറിയുന്നു ഞാന്‍

പക്ഷെ

ഭൂമിയില്‍ വാസം ഇല്ലാത്തവര്‍ക്ക്
ആരെത്തിക്കും എന്‍റെ കിനാവുകള്‍ ..
.

ഞാന്‍ ഒറ്റക്ക്


പകല്‍,
അവള്‍ നനഞ്ഞ
മഴ മേഘക്കാടുകളിലലഞ്ഞും
അവള്‍ മീട്ടിയ
മേഘ രാഗങ്ങള്‍ തന്‍ തന്ത്രികള്‍ തിരഞ്ഞും
ആര്‍ത്തു പെയ്യും വ്യസന മഴയില്‍
ഉള്ളിലൊരു മരുഭൂമി തന്‍
കനല്ചൂടുമായ്
എന്‍റെ അയനം.
രാത്രി,
ആരുടെയോ കണ്ണീര്‍ മഴയില്‍ കട പുഴകി
തീരങ്ങളില്‍
തല തല്ലി ഒഴുകിയിട്ടും
പാതി മുറിഞ്ഞ കിനാവില്‍
പുലരാത്ത പുലരിയില്‍
ഞാന്‍ ഒറ്റക്ക്

വെറുപ്പിന്‍റെ സുവിശേഷം


നമുക്കീ ധ്രുവങ്ങളുടെ അന്തരങ്ങളെ സ്നേഹിച്ച്
ഒറ്റക്കൊറ്റക്ക് മൃതിയെ പുല്‍കാം
ഓര്‍മ്മകളുടെ സാന്ത്വനം പോലും വീശരുത്
ഒരു ഉഷ്ണ ഭൂവിലും
സ്മൃതികളുടെ താഴ്വരകളെ എന്നോ നാം
വെറുപ്പിന്‍ പ്രളയം കൊണ്ട്
ഉഴുതു മറിച്ച്ചിരുന്നുവല്ലോ?
അഗ്നി നാമ്പുകല്‍ വിഴുങ്ങിയ
നാം പരസ്പരം പകര്‍ന്ന കുറിമാനങ്ങളുടെ
ചാരക്കൂനകള്‍ക്ക് പോലും ഇന്നറിയില്ല
മുന്‍പ് നാം സ്നേഹിച്ചിരുന്നു എന്നൊരു പഴങ്കഥ പോലും...
ഒരു തൂവലാല്‍ പോലും സ്പര്ശിക്കാതിരിക്കുക
പഴയ പുരാണങ്ങള്‍ തന്‍
ചിതലരിച്ച്ച ഗ്രന്ധപ്പുരകള്‍ !
എന്നിട്ടുമെന്നിട്ടും
നോവ്‌ തിളക്കും
അകത്തെ അടുപ്പില്‍
കണ്ണീര്‍ ഒഴിച്ച് കിടത്തി
നമുക്ക് വിശന്നു മരിക്കാം...
വേദനയുടെ ആഴങ്ങളിലല്ലാതെ നമുക്ക് കണ്ടെതാനാകില്ല
നമ്മള്‍ക്ക് ഒത്തു ചേരാന്‍ ചേര്‍ച്ചയുള്ള ഒരിടവും

ഞാന്‍ ഭാഗ്യവതിയാം സൂര്യകാന്തി

നിന്‍ തീക്ഷ്ണ മിഴികളെ
നേരിടാനാകാതെ



കരിഞ്ഞു പോയൊരു
പുഷ്പ ഹൃദയമാണ് ഞാന്‍
ചിരിക്കാന്‍ മാത്രം പഠിച്ചതാണ് എന്‍ മുഖം
കരയാന്‍ മാത്രം പടച്ച്ചതാണ് എന്‍ മനം
നിന്നെ സ്നെഹിച്ചതിനാല്‍ മാത്രം
പൊള്ളുന്ന പ്രണയത്തെ ദലങ്ങലാല്‍ ഏറ്റുവാങ്ങി
കരിഞ്ഞ്ഞുണങ്ങി യതാണ്
എന്റെ പകലുകള്‍ ഓരോന്നും
നിശാ ഗന്ധികളോടും പാതിരാ മുല്ലകളോടും
ഇരുളില്‍ സന്ധിക്കാരുണ്ട്
നിന്റെ കറുത്ത രാവുകള്‍ എന്ന് അറിഞ്ഞിട്ടും
പകല്‍ തോറ്റു മടങ്ങിയ ഓരോ ത്രിസന്ധ്യകളും
അകക്കാമ്പില്‍ കരിഞ്ഞു പോയ കിനാവുകളെ
ഉണക്കി ഉണക്കി
നിനക്കായ് പെറ്റ് പെരുകാന്‍
വിധിക്കപ്പെട്ടതാനെന്‍
മഞ്ഞളിച്ച ജന്മം
വാഴ്തുകാര്‍ മാത്രം നിന്നെ ജപിച്ചുണര്‍ത്തും
പഴംപാട്ടുകളില്‍
ഞാന്‍ ഭാഗ്യവതിയാം സൂര്യകാന്തി

Tuesday, November 10, 2009


അധികാരങ്ങള്‍ അനീതികളുടെ തണലിടങ്ങളാകുമ്പോള്‍
സട കുടഞ്ഞുണരുന്ന രോഷത്തിനു
നീതിയെന്ന് പേര്‍
ഗീബല്‍സുകള്‍
അസത്യം രാകി മിനുക്കുമ്പോള്‍
കണ്ടം നല്‍കി
അസത്യത്തിനു കൂട്ടാകാത്ത ധീരതയ്ക്ക് സത്യമെന്നു പേര്‍ കൊടുംകാറ്റുകള്‍ക്കെതിരെ തുളച്ചു പറന്നും ജീവന്റെ ലക്‌ഷ്യം പുല്‍കും
കുരുവി തന്‍ ത്യാഗത്തിനു
രക്ത സാക്ഷിത്വം എന്ന് പേര്‍
അപരന്നു തണലായ്‌
കനല്‍ സൂര്യന്നു കവചം പണിയും
വിയര്‍പ്പു മേനിക്കു
ത്യാഗം എന്ന് പേര്‍
തിരികെ ലഭിക്കാതിരുന്നിട്ടും
സമര്‍പ്പിച്ച്ചും
വേദന മറന്നു ചിരിച്ചും
വീണുപോകിലും വിലപിക്കാതെ
ഉയിര്‍ പോകുമ്പോഴും കണ്ടം പൊട്ടിപ്പാടും
കനവിന്‍ കാവലിന്നു പ്രണയം എന്ന് പേര്‍

Wednesday, November 4, 2009

ഞാന്‍ ഒരു പാവം കൂണ്‍


ഒറ്റ ഇടിവെട്ടില്‍ വിരിഞ്ഞ കൂണ്‍ ആണ് ഞാന്‍
അള്ളിപ്പിടിക്കാന്‍ വേരില്ല
പടരാനും പടര്‍ന്നു കയറാനും കൈക്കരുത്തുമില്ല
വെളുത്ത ലോല മേനിക്കുള്ളില്‍
ഒതുക്കി വെച്ചിട്ടില്ല
ഒരു അസ്ഥിയുടെ രഹസ്യവും
നാളെ ഞാന്‍ വീണു പോകും എന്ന് അറിഞ്ഞിട്ടും
ആയിരം ഇതളായ്
കിനാവിന്റെ വെളുപ്പില്‍
വെറുതെ വിരിയുകയാണ്ഞാന്‍....

Tuesday, November 3, 2009

പ്രണയിക്കുമ്പോള്‍ ഒക്കെയും ...


മൌന മതിലുകള്‍ക്കപ്പുറം ഇപ്പുറം
വിങ്ങുന്ന വാക്കുകള്‍ ആണ് നാം
ഇരവിന്നും പകലിന്നും ഇടയില്‍
വെളിച്ചമല്ലാത്ത, ഇരുളല്ലാത്ത
ഉരുകി ഒലിക്കും സ്വര്‍ണ്ണം പോലെന്തോ ആണ് നാം
തിരക്കും തീരത്തിനും ഇടയില്‍
വെളുത്ത നുര ചിതറും എന്തോ ഒന്ന്...
ആകാശത്തിനും ഭൂമിക്കും ഇടയില്‍
എവിടെയോ ആണ് നാം
പരസ്പരം കാണാതിരുന്നിട്ടും
മനസുകളില്‍ പരസ്പരം ബിംബിക്കുന്ന
ഏതോ കാഴ്ചകള്‍ ആണ് നാം
കാറ്റായ്‌ വീശാതെ,
മഴയായ്‌ പൊഴിയാതെ,
മഞ്ഞായ്‌ അലിയാതെ,
മണ്ണില്‍ മുളക്കാതെ,
മാനം നോക്കാതെ,
നമ്മള്‍ ഉണ്ടെന്നു നാം മാത്രം അറിയുന്നൊരു സത്യം...
കനവായും കഥയായും,
ഭ്രാന്ധന്മാരുടെ ജല്പനങ്ങള്‍ ആയും,
രക്ത സാക്ഷികളുടെ നെഞ്ചിലെ അന്ത്യ തുടിപ്പായും,
വിരഹമായ്, ദാഹമായ്,
ഒടുങ്ങുകയാണ് എന്ന് അറിഞ്ഞിട്ടും
ഇരുളില്‍ നിന്ന് വിളക്കിലെക്ക് പാഞ്ഞു കയറും
ഈയാം പാറ്റകള്‍ ആണ് നാം
നമ്മള്‍ ഉണ്ടെന്നതിനു കാലം സാക്ഷി